“എംപവറിംഗ് മൈൻഡ്സ്, ട്രാൻസ്‌ഫോർമിംഗ് ലൈവ്സ്” ഉപരാഷ്ട്രപതി സി. പി.രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എംപവറിംഗ് മൈൻഡ്സ്, ട്രാൻസ്‌ഫോർമിംഗ് ലൈവ്സ്” ഉപരാഷ്‌ട്രപതി സി. പി.രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2025, 08:03 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രവാസി മലയാളികളായ പൂനെ നിവാസി പ്രൊഫ.ഡോ. പ്രകാശ് ദിവാകരനും,മുംബൈ നിവാസിയായ ഡോ.സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച “എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് – ശ്രീ നാരായണ ഗുരുസ്‌ ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെലിവേലോപ്മെന്റ് ” എന്ന കൃതി ഉപരാഷ്‌ട്രപതി ശ്രി.സി.പി.രാധാകൃഷ്ണൻ കേരള ഗവർണ്ണർ ശ്രി.രാജേന്ദ്ര അലർക്കർക്കു നൽകി പ്രകാശനം ചെയ്തു. തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു ഡിസംബർ മുപ്പതിന് രാവിലെ പത്തു മണിക്ക് ശിവഗിരിയിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിലാണ് പുസ്തക പ്രകാശനം നടന്നത്. തദവസരത്തിൽ സോഹോ കോർപറേഷൻ ചീഫ് സയന്റിസ്റ്റും സഹ സ്ഥാപകനുമായ ശ്രീധർ വെമ്പു, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഖജാൻജി ശാരദാനന്ദ സ്വാമികൾ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി എം.ബി രാജേഷ്, ഡോക്ടർ ശശി തരൂർ, ഡോ.ഏ.വി.അനൂപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആഗോള ശ്രദ്ധ നേടിയ “Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress” എന്ന ഗ്രന്ഥത്തിന്റെ ജനശ്രദ്ധയ്‌ക്ക് ശേഷം പ്രൊഫ.ഡോ.പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച പുതിയ കൃതിയാണ് “Empowering Minds. Transforming Lives: Sree Narayana Guru’s Philosophy of Education & Skill Development”. ഈ ഗ്രന്ഥം ശ്രീ നാരായണ ഗുരുവിനെ ഒരു സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച്, വിദ്യാഭ്യാസം,നൈപുണ്യവികസനം,മാനവ പുരോഗതി എന്നിവയിൽ കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ഒരു ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നു. ശാസ്ത്രവും, ജ്ഞാനവും, തൊഴിലും,സാമൂഹിക പരിവർത്തനവും ആത്മീയതയും സമന്വയിപ്പിക്കുന്ന ഗുരുവിന്റെ സമഗ്ര ദർശനമാണ് ഈ ഈ പുസ്തകത്തിന് ആധാരം.

വിദ്യാഭ്യാസവും തൊഴിൽപരമായ പരിശീലനവും സംബന്ധിച്ച ഗുരുവിന്റെ ആശയങ്ങളുടെ കാലാതീതമായ പ്രസക്തി പുസ്തകം വിശദമായി പ്രതിപാദിക്കുന്നു. കൊളോണിയൽ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകിയിരുന്ന കാലഘട്ടത്തിൽ, അക്കാദമിക് പഠനത്തോടൊപ്പം ശാസ്ത്ര, സാങ്കേതിക, കൈത്തൊഴിൽ നൈപുണ്യങ്ങൾ ഏകീകരിച്ച സമഗ്ര വിദ്യാഭ്യാസ സംവിധാനത്തിന്റെ ആവശ്യകത ഗുരു ദർശിച്ചിരുന്നു.1927-ൽ ഗുരു ആസൂത്രണം ചെയ്ത ശിവഗിരി ഫ്രീ ഇൻഡസ്ട്രിയൽ & അഗ്രികൾച്ചറൽ ഗുരുകുല ഈ ദൂരദർശിത്വത്തിന്റെ അതുല്യമായ സാക്ഷ്യമാണ്. വൊക്കേഷണൽ വിദ്യാഭ്യാസം ദേശീയവും ആഗോളവുമായ വിഷയമാകുന്നതിനു പല ദശകങ്ങൾ മുൻപേ, ഗുരു അതിന്റെ മഹത്വം മനസ്സിലാക്കി.1968-ലെ കോത്താരി കമ്മീഷന്റെ ശുപാർശകൾക്കുശേഷമാണ് ഇന്ത്യ ഔപചാരികമായി വൊക്കേഷണൽ വിദ്യാഭ്യാസത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ “ലോകത്തിന്റെ സ്‌കില്ലിംഗ് ക്യാപിറ്റൽ” ആകാനുള്ള ദൗത്യത്തിലേക്ക് മുന്നേറുന്ന ഈ ഘട്ടത്തിൽ, ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം ഒരു ചരിത്ര സ്മരണയല്ല, മറിച്ച് 21-ാം നൂറ്റാണ്ടിലെ നീതിയുക്തവും കരുണാപൂർണവും നൈപുണ്യ സമ്പന്നവുമായ സമൂഹം നിർമ്മിക്കാൻ സഹായിക്കുന്ന ഒരു ബ്ലൂപ്രിന്റാണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

Tags: sivagiri
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies