വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന വിചിത്ര അവകാശവാദവുമായി ട്രമ്പ്; എഡിറ്റ് ചെയ്ത വ്യാജവിക്കിപേജ് പോസ്റ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന വിചിത്ര അവകാശവാദവുമായി ട്രമ്പ്; എഡിറ്റ് ചെയ്ത വ്യാജവിക്കിപേജ് പോസ്റ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2026, 03:34 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്” എന്ന് സ്വയം വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രമ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വ്യാജ വിക്കി പീഡിയ പേജിലാണ് ഡൊണാൾഡ് ട്രെമ്പ് മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ടത്തിന്റെ ആക്ടിംഗ് പ്രസിഡന്റ്ആണ് താൻ എന്ന വിചിത്ര പ്രസ്താവന നടത്തിയിരിക്കുന്നത്.

ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട പോസ്റ്റിൽ, “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്, 2026 ജനുവരിയിൽ അധികാരമേറ്റയാൾ” എന്ന പദവിയുള്ള ട്രംപിന്റെ ഔദ്യോഗിക ഛായാചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ അദ്ദേഹത്തെ അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായി 2025 ജനുവരി 20-ന് അദ്ദേഹം അധികാരമേറ്റതായി പരാമർശിക്കുന്നു.

വെനസ്വേലയിൽ സൈനിക അധിനിവേശം നടത്തി പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ആ രാജ്യത്തിന്റെ ‘ഇടക്കാല’ പരമോന്നത നേതാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് സ്ഫോടനാത്മക പ്രസ്താവനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ പോസ്റ്റ് നിലവിൽ ഓൺലൈനിൽ വ്യാപകമായ ചർച്ചാ വിഷയമാണ്.

വെനസ്വേലയിൽ അമേരിക്കസൈനിക ആക്രമണം നടത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ അസാധാരണമായ അവകാശവാദം ഉയർത്തുന്നത്. ഓപ്പറേഷനിൽ, വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. അവിടെ ഇരുവരും മയക്കുമരുന്ന്-ഭീകര ഗൂഢാലോചന കുറ്റം ചുമത്തി വിചാരണ നേരിടുകയാണ്.

വെനസ്വേലയിൽ “സുരക്ഷിതവും നീതിയുക്തവുമായ അധികാര കൈമാറ്റം” ഉറപ്പാക്കുന്നതുവരെ വെനസ്വേലൻ സർക്കാരിനെ അമേരിക്ക പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലൻ സുപ്രീം കോടതി നിക്കോളാസ് മഡുറോയുടെ സഖ്യകക്ഷിയും വെനസ്വേലൻ വൈസ് പ്രസിഡന്റുമായ ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു, ഈ നീക്കത്തിന് വെനസ്വേലൻ സൈന്യവും അംഗീകാരം നൽകി.

വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക ആക്രമണത്തെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ വിമർശിച്ചിട്ടുണ്ട്. ചൈന, റഷ്യ, കൊളംബിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളും യുഎസ് നടപടിയെ അന്താരാഷ്‌ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

Tags: donald trumpVenezuela
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies