വിവാദ കേന്ദ്രമായി വടകരയിലെ ഫ്ലാറ്റ്: ഉടമസ്ഥൻ ആരെന്ന ചോദ്യത്തിൽ ഉരുണ്ടുകളിച്ച് കെ സി വേണു​ഗോപാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ കേന്ദ്രമായി വടകരയിലെ ഫ്ലാറ്റ്: ഉടമസ്ഥൻ ആരെന്ന ചോദ്യത്തിൽ ഉരുണ്ടുകളിച്ച് കെ സി വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2026, 05:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിജീവിത നൽകിയ മൊഴിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. തിരുവല്ലയിൽ ഹോട്ടൽമുറിയിൽ നടന്ന ക്രൂരപീഡനത്തിനുശേഷം വടകരയിൽ ഫ്ലാറ്റിലേക്ക് വരാൻ മാങ്കൂട്ടത്തിൽ തന്നെ ക്ഷണിച്ചതായി യുവതി മൊഴിനൽകിയിരുന്നു. എന്നാൽ‌ വിവാഹവാ​ഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇനി തമ്മിൽ കാണാനാകില്ലെന്ന് യുവതി മറുപടി നൽകുകയായിരുന്നു.

പരാതിയിൽ പരാമർശിക്കുന്ന വടകരയിലെ ഫ്ലാറ്റിനെചൊല്ലി സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ചർച്ച സജീവമായിരുന്നു. ഇതോടെയാണ് വേണു​ഗോപാലിനുനേരെ ചോദ്യംഉയർന്നത്. വടകരയിലെ ഫ്ലാറ്റ് ആരുടേതാണെന്ന് അന്വേഷിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ “ഓ അപ്പോ അങ്ങനെയാണല്ലേ” എന്ന് മാത്രമായിരുന്നു വേണു​ഗോപാലിന്റെ മറുപടി. മാങ്കൂട്ടത്തിലിനെ നിയമസഭയിൽനിന്ന് പുറത്താക്കാൻ കോൺ​ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെക്കുറിച്ച് ചർച്ചവരുമ്പോൾ തീരുമാനിക്കും എന്നായിരുന്നു ഉത്തരം.

മൂന്നാമത് പരാതി നൽകിയ അതിജീവിതയെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ പല തവണ വടകരയിലെ ഫ്ലാറ്റിലേക്ക് വരാൻ നിർബന്ധിച്ചിരുന്നു. വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനി ഒരിക്കലും നമ്മൾ കാണില്ലെന്ന് അവർ മറുപടി നൽകി. പിന്നീട് രാഹുൽ പലതവണ ഭീഷണിപ്പെടുത്തുകയും വടകരയിലെ ഫ്ലാറ്റിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.ഈ പരാമർശങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റ് പാലക്കാടാണ്. എന്നാൽ പാലക്കാട് ഫ്ലാറ്റ് ഉള്ള രാഹുൽ, ദൂരെ വടകരയിലെ ഫ്ലാറ്റിലേക്ക് യുവതിയെ ക്ഷണിച്ചതിലെ ദുരൂഹത ആണ് ചർച്ചാ വിഷയം. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളുടെയോ രാഷ്‌ട്രീയ സഹപ്രവർത്തകരുടെയോ ഫ്ലാറ്റിലേക്കാണോ ക്ഷണിച്ചതെന്നാണ് സംശയം.

Tags: shafi parambilV D SATHEESHANKC VenugopalFEATURED2Rahul Mankoottathil
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies