കോഴിക്കോട്: വടകരയിൽ ദേശീയ പാത നിർമാണത്തിനായിയെടുത്ത കലുങ്കിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഓവുചാൽ നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് ബൈക്ക് യാത്രികനും കോൺക്രീറ്റ് സ്ലാബും ഉൾപ്പടെ വീണത്. തലശ്ശേരി ചേറ്റംകൂൺ സ്വദേശി മർവയിൽ മുഹമ്മദ് അഖിൻ തലനാരിഴയ്‌ക്കാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറിക്ക് സൈഡ് നൽകുന്നതിനിടെ, കുഴി തിരിച്ചറിയാൻ വച്ച കോൺക്രീറ്റ് സ്ലാബിൽ ബൈക്ക്തട്ടുകയും സ്ലാബും ബൈക്കും യുവാവും കുഴിയിലേക്ക് വീഴുകയുമായിരുന്നു.















