ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ നെല്ലിത്തോപ്പ് പ്രദേശത്ത് മതപരമായ ആചാരങ്ങൾ നിയന്ത്രിച്ച മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം. ഇമാം ഹുസൈൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ദർഗയിൽ ദിവസേന ആരാധനയ്ക്ക് അനുമതി തേടിയാണ് ഇമാം സുപ്രീകോടതിയെ സമീപിച്ചത്. റംസാൻ, ബക്രീദ് ദിവസങ്ങളിൽ മാത്രമേ മുസ്ലീങ്ങൾ തിരുപ്പറംകുണ്ഡ്രം ദർഗയിൽ പ്രാർത്ഥന നടത്താവു എന്ന ഹൈക്കോടതി വിധിയും, ദർഗ പരിസരത്ത് മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എം. ഇമാം ഹുസൈന് വേണ്ടി പ്രശാന്ത് ഭൂഷനാണ് ഹാജരായത്.
കഴിഞ്ഞ ഡിസംബറിൽ മദ്രാസ് ഹൈക്കോടതി ദർഗയ്‌ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ചത് വിവാദാമായിരുന്നു. തുടർന്ന് ഹൈക്കോടതി സംസ്ഥാനത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.















