കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വാചസ്പതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരാണെന്ന് സുധാകരന് വ്യക്തമായി അറിയാം; പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  വ്യക്തമാക്കണം; അല്ലെങ്കിൽ അദ്ദേഹത്തിന്റെ പോരാട്ടത്തെ സംശയത്തോടെ കാണേണ്ടിവരും: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2026, 12:44 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനലുകൾ ആരെന്ന്  ജി. സുധാകരൻ വ്യക്തമാക്കണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. സുധാകരൻ സിപിഎം പ്രധാനിയായി വാഴുമ്പോഴാണ് കൃഷ്ണപിള്ള സ്മാരകം തകർത്തത്. അന്ന് ആലപ്പുഴയിൽ ജി സുധാകരൻ അറിയാതെ ഇല പോലും അനങ്ങില്ല എന്നായിരുന്നു അവസ്ഥ. കൃഷ്ണപിള്ള സ്മാരകം തകർത്തത് സിപിഎമ്മുകാരാണ്. ഇത് സംബന്ധിച്ച് ജി സുധാകരന് വ്യക്തമായ അറിവുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെയാണ് തന്റെ പോരാട്ടം എന്ന് സുധാകരൻ പറയുന്നു. അങ്ങനെയാണെങ്കിൽ സ്മാരകം തകർത്തതിന് പിന്നിൽ ആരെന്ന് ജി സുധാകരൻ വ്യക്തമാക്കണമെന്നും സന്ദീപ് വാചസ്പതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്ന് വി. എസ് അച്യുതാനന്ദൻ  ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചു എന്നായിരുന്നു ആരോപണം.  അന്നത്തെ പാർട്ടി സെക്രട്ടറി ചന്ദ്രബാബുവിനെ അടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. സജി ചെറിയാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം കൂടുതൽ നടത്തിയാൽ പാർട്ടിയിലെ ദിവ്യന്മാർ കുടുങ്ങും എന്നുള്ളതുകൊണ്ടാണോ കൂടുതൽ അന്വേഷണം നടത്താതിരുന്നത്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ബന്ധമാണോ അന്വേഷണം മുന്നോട്ടു പോകാതിരിക്കാൻ കാരണം.  രാഷ്‌ട്രീയ ക്രിമിനലുകൾക്കെതിരെയാണ് പോരാട്ടമെങ്കിൽ കൃഷ്ണപിള്ള സ്മാരകം തകർത്തത് ആരെന്ന് സുധാകരൻ വ്യക്തമാക്കണം. അല്ലെങ്കിൽ സുധാകരന്റെ പോരാട്ടത്തിന് രാഷ്‌ട്രീയപ്രസക്തിയില്ല എന്ന് പറയേണ്ടി വരും.

കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ എച്ച് സലാം സ്ഥാനാർത്ഥിയായപ്പോൾ രക്തസാക്ഷി മണ്ഡപത്തിൽ പോസ്റ്ററുകൾ ഉയർന്നു. എച്ച് സലാം എസ്ഡിപിഐ ഏജൻറ് എന്ന് ആരോപിച്ചത് ബിജെപി അല്ല. സിപിഎമ്മിലെ ഒരു വിഭാഗമാണ്. ഇതിനെപ്പറ്റി സുധാകരന് അറിവുണ്ട്. ഇക്കാര്യവും സുധാകരൻ വെളിപ്പെടുത്തണം. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ബാധ്യത ജി സുധാകരനുണ്ട്. സുധാകരൻ മൗനം വെടിയണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

Tags: G.Sudhakaransandeep vachaspathi
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies