തിരുവനന്തപുരം: സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും സ്ത്രീകളടക്കം നിരവധി പേരാണ് അംഗത്വം സ്വീകരിച്ചത്.
ഡോ.പ്രതാപ് കുമാർ (മെഡിട്രീന ആശുപത്രി എംഡി), ദേവ പ്രശാന്ത് (എൻസിപി സംസ്ഥാന ഭാരവാഹി), എൻ.എ റഷീദ് ( മുൻ സിപിഎം വിഴിഞ്ഞം കൗൺസിലർ), അനിൽ ആറ്റിങ്ങൽ (ആഎസ്പി), നടൻ കുണ്ടറ ജോണിയുടെ മകൻ ആസ്റ്റർ ജോണി തുടങ്ങി നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്നത്.
വികസനത്തിന്റെ അജണ്ട ബിജെപി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കഴിഞ്ഞു എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഇടത് വലത് മുന്നണികൾ ശ്രമിക്കും. മാറ്റം തുടങ്ങണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. വികസനത്തിലേക്ക് ജനത്തെ എത്തിക്കുക എന്നതാണ് ബി ജെപിയുടെ ലക്ഷ്യം. വിവാദങ്ങളിലേക്ക് പോകാൻ ബിജെപിക്ക് താത്പര്യമില്ല. കുട്ടികളുടെ ഭാവി നാടിന്റെ വികസനം എന്നിവയ്ക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.















