പത്തനം തിട്ട: തിരുവുത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. നാളെയാണ് കൊടിയേറ്റ്.
കൊടിയേറ്റം തിങ്കളാഴ്ച രാവിലെ 11:30 നും 12 നും ഇടയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും.
പ്രധാന ചടങ്ങുകൾ മാർച്ച് 23 മുതൽ 31 വരെ ഉച്ചപൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവബലിയും അത്താഴപൂജ കഴിഞ്ഞുള്ള ശ്രീഭൂതബലിയുമാണ്. പള്ളിവേട്ട 31 നാണ്. ആറാട്ട് ഏപ്രിൽ 1 ന് 11 മണിക്കാണ്. 4 മണിയോടെ ആറാട്ടുകഴിഞ്ഞ് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും തുടർന്ന് പറ സ്വീകരിച്ച ശേഷം വൈകുന്നേരം ആറരയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. തുടർന്ന് നടക്കുന്ന ദീപാരാധനയ്ക്ക് ശേഷം രാത്രി 9 ന് കൊടിയിറക്കവും ശേഷം 10 മണിയോടെ നട അടക്കും.
ഉത്സവകാലത്തെ ദർശനത്തിനും വെർച്യുൽ ക്യൂ ബുക്കിംഗ് നടത്തണം. കൊടിയേറ്റ് ദിവസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും നെയ്യഭിഷേകം രാവിലെ 7 മണിവരെ മാത്രമേ ഉണ്ടാകൂ.















