ന്യൂ ഡൽഹി : ശബരിമല യുവതീ പ്രവേശനം പാടില്ലെന്ന് തന്ത്രി സുപ്രിംകോടതിയില്‍ എഴുതി നൽകി. ദേവപ്രശ്നത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് തന്ത്രി കണ്ഠരര് രാജീവര് കോടതിയെ അറിയിച്ചു. ദൈവിക ശക്തിയില്‍ നിന്നുള്ള നിര്‍ദ്ദേശമാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞത്,ഇത് പാലിക്കണം. ഭക്തരായ സ്ത്രീ സമൂഹം നിയന്ത്രണത്തോട് സഹകരിക്കുന്നുവെന്നും തന്ത്രി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയിൽ തന്ത്രി വാദം എഴുതി നല്‍കുകയായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്.
ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീംകോടതിയിൽ സമർപ്പിച്ച വാദങ്ങളിൽ പറയുന്നു.
ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചു.















