തൃശൂർ : കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പൊട്ടക്കിണറ്റിൽ വീണ പന്നികളെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽ വെടിവെച്ച് കൊന്നു.
തൃശൂരിൽ ഏഴു കാട്ടുപന്നികളാണ് ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കുണ്ട് ഭാഗത്ത് കാടിനോട് ചേർന്നുള്ള ഭാഗത്താണ് സംഭവം.
ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ 7 കാട്ടുപന്നികൾ വീഴുകയായിരുന്നു.
സമീപത്ത് നിരവധി വീടുകളുള്ള പ്രദേശമാണ് ഇത്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തുടർക്കഥയാണ്.
ഒടുവിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഷൂട്ടർ എത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.















