പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിലേക്ക് ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.

രഘുനാഥ്ഗഞ്ചിലെ ഫുൽത്തല മോറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കല്ലെറിയുകയും തീവയ്‌ക്കുകയും ചെയ്തു. അക്രമികൾ കടകൾ നശിപ്പിക്കുകയും ചില സ്ഥാപനങ്ങൾ കത്തിക്കുകയും ചെയ്തു. ചിലർ കടകൾ കൊള്ളയടിക്കുകയും സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമത്തിനിടയിൽ പോലീസ് ആദ്യം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു.

ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് റിപ്പോർട്ടുണ്ട്, എന്നിരുന്നാലും പ്രദേശം ഇപ്പോഴും സംഘർഷഭരിതമാണ്. രഘുനാഥ്ഗഞ്ചിലെ സിസാറ്റ്‌ല പ്രദേശത്തെ മറ്റൊരു സംഭവത്തിൽ, രാമനവമി ഘോഷയാത്രയിൽ ഗാനം ആലപിച്ചതിന്റെ പേരിലും ആക്രമണം ഉണ്ടായി. സംഗീതത്തെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമാവുകയും ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

സംഭവത്തെ ബിജെപി അപലപിച്ചു. സനാതന ധർമ്മത്തിനും ഭക്തരുടെ വികാരങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ അപമാനമാണിതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രീണന നയത്തെ കുറ്റപ്പെടുത്തിയ അദേഹം അക്രമികൾ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Tags: ramanavami
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies