പിഞ്ചുബാലനോട് കൊടുംക്രൂരത; കാലുകള്‍ വളച്ചൊടിക്കും; ശ്വാസം മുട്ടിക്കും; കാസര്‍ഗോഡ് ആറുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് മൃഗീയമായി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഞ്ചുബാലനോട് കൊടുംക്രൂരത; കാലുകള്‍ വളച്ചൊടിക്കും; ശ്വാസം മുട്ടിക്കും; കാസര്‍ഗോഡ് ആറുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചത് മൃഗീയമായി; പോലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 01:22 pm IST
Facebook
Twitter
WhatsAppTelegram

കാസര്‍ഗോഡ്: സ്വന്തം വീട്ടില്‍ സുരക്ഷിതനായിരിക്കേണ്ട ആറുവയസ്സുകാരന്‍ രണ്ടാനച്ഛന്റെ കൈകളില്‍ അനുഭവിച്ചത് വിവരണാതീതമായ നരകയാതന. ഷൗക്കത്തലി എന്നയാള്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങളുടെ പാടുകളുമായി കഴിയുന്ന കുട്ടിയുടെ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും നടുങ്ങിയിരിക്കുകയാണ്. അടി കിട്ടുമ്പോള്‍ കുട്ടി നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത തുടര്‍ന്നിരുന്നത്. കുട്ടിയുടെ കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും, കഴുത്ത് തറയില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഉറങ്ങിക്കിടക്കുമ്പോള്‍ പോലും കുട്ടിയെ ഇയാള്‍ വെറുതെ വിട്ടിരുന്നില്ല.

മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാല്‍ക്കവര്‍ വെച്ച് മറുഭാഗത്ത് ആഞ്ഞടിച്ചു. കുട്ടിയുടെ കണ്ണുകള്‍ക്ക് താഴെയും കൈകളിലും മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് പച്ചനിറത്തിലുള്ള പാടുകള്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ശരീരത്തിലും തലയിലും പഴയതും പുതിയതുമായ നിരവധി മുറിപ്പാടുകളുണ്ട്. മകനോട് ഇത്രയും വലിയ ക്രൂരത കാട്ടിയിട്ടും പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമിച്ചതായും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാലാണ് പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് പിതാവിന്റെ ആവശ്യം.

സംഭവം വിവാദമായതോടെ ഹൈക്കോടതി നേരിട്ട് ഇടപെട്ടു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞിന് നേരെ നടന്ന ഈ അത്യന്തം ഗൗരവകരമായ കുറ്റകൃത്യത്തില്‍ നിയമസംവിധാനങ്ങളുടെ വീഴ്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Tags: kasargodPOLICE CASEBeatStepfathersix year old boy
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies