ബ്രസീലില്‍ വിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്നു വീണു: നാല് മരണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രസീലില്‍ വിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്നു വീണു: നാല് മരണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 09:18 am IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ: തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. വിമാനം തകര്‍ന്നുവീണയുടന്‍ തീപിടിച്ചെങ്കിലും, അപകടസമയത്ത് റസ്റ്ററന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു അപകടം. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയ്‌ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ജനവാസ മേഖലയിലുള്ള റസ്റ്ററന്റിലേക്ക് വിമാനം പതിച്ചു.

വിമാനം വീഴുമ്പോള്‍ റസ്റ്ററന്റിന് സമീപമുണ്ടായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റസ്റ്ററന്റിന് പുറമെ സമീപത്തെ ഒരു കടയ്‌ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശം കറുത്ത പുകയാല്‍ മൂടപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. ‘സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ സേനയ്‌ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും’ സംസ്ഥാന ഗവര്‍ണര്‍ എഡ്വേര്‍ഡോ ലൈറ്റ് അറിയിച്ചു.

അടുത്തടുത്ത ദിവസങ്ങളില്‍ നടക്കുന്ന രണ്ടാമത്തെ വിമാനാപകടമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മധ്യ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തിന് സമീപം നടന്ന മറ്റൊരു വിമാനാപകടത്തിലും നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ നടുക്കം മാറും മുന്‍പേയാണ് ബ്രസീലിലും സമാനമായ ദുരന്തം ആവര്‍ത്തിച്ചിരിക്കുന്നത്.

Tags: brazilcrashairoplanefour died
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies