പശ്ചിമ ബംഗാളിലേത് തൃണമൂല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ജംഗിള്‍ രാജ്': പ്രീണന രാഷ്ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാശ്രമം; കൂച്ച് ബിഹാറില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പശ്ചിമ ബംഗാളിലേത് തൃണമൂല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’: പ്രീണന രാഷ്‌ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാശ്രമം; കൂച്ച് ബിഹാറില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 09:55 am IST
FacebookTwitterWhatsAppTelegram

കൂച്ച് ബിഹാര്‍: മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ച സംഭവത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലേത് ക്രൂരമായ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’ (കാട്ടുഭരണം) ആണെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂച്ച് ബിഹാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജഡ്ജിമാരും ഭരണഘടനാ പ്രക്രിയകളും പോലും സുരക്ഷിതമല്ലാത്ത ഒരിടത്ത് സാധാരണക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മാള്‍ഡയില്‍ നടന്നത് തൃണമൂലിന്റെ ‘മഹാ ജംഗിള്‍ രാജിന്’ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ക്രൂരമായ സര്‍ക്കാര്‍ ഒരു ഭരണഘടനാ സ്ഥാപനത്തെയും ബഹുമാനിക്കുന്നില്ല. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കിയ രീതി കണ്ട് രാജ്യത്തെ ജഡ്ജിമാരും പൗരന്മാരും ഞെട്ടിപ്പോയി. ജഡ്ജിമാര്‍ക്ക് പോലും സുരക്ഷയില്ലാത്ത ഇത് എന്ത് തരം സംവിധാനമാണ്? മാള്‍ഡയില്‍ നടന്നത് വെറുമൊരു ധിക്കാരമല്ല, മറിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അരാജകത്വമാണ്,’ മോദി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ ബംഗാളി പദത്തിന് പകരം ‘ഇഷ്‌തെഹാര്‍’ എന്ന് വിശേഷിപ്പിച്ചതിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. പ്രീണന രാഷ്‌ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാനാണ് ടിഎംസി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘1905-ല്‍ ബംഗാളില്‍ മതശക്തികള്‍ ‘റെഡ് ഇഷ്‌തെഹാര്‍’ പുറപ്പെടുവിച്ചിരുന്നു, അതിനുപിന്നാലെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ആ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കാനാണോ ടിഎംസി ശ്രമിക്കുന്നത്? ബംഗാളിന്റെ അന്തസ്സും സംസ്‌കാരവും ഇല്ലാതാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഇനി അനുവദിക്കില്ല. ബംഗാളിന്റെ വ്യക്തിത്വം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് വിടനല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്നിന് മാള്‍ഡ ജില്ലയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ചതാണ് നിലവിലെ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണം. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്ച മാള്‍ഡ എസ്.പി ഓഫീസിലും കാലിയാചക്കിലെ ബി.ഡി.ഒ ഓഫീസിലും പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍.

Tags: Narendra ModiElectionCooch Behartrinumal congress
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies