കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; ഹരിപ്പാടിനെ ആവേശക്കടലാക്കി അമിത് ഷായുടെ റോഡ് ഷോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; ഹരിപ്പാടിനെ ആവേശക്കടലാക്കി അമിത് ഷായുടെ റോഡ് ഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 09:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം/ഹരിപ്പാട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തിയ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് നടന്ന അമിത് ഷായുടെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചമുതല്‍ പെയ്ത അപ്രതീക്ഷിത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്നത്. മഴ കനത്തിട്ടും ആവേശം ഒട്ടും ചോരാതെ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശിയും പുഷ്പവൃഷ്ടി നടത്തിയും അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഹരിപ്പാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്കൊപ്പം തുറന്ന വാഹനത്തില്‍ നഗരം ചുറ്റിയ അമിത് ഷായ്‌ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയ്‌ക്ക് മാറ്റുകൂട്ടി. ഹരിപ്പാട് ഗാന്ധി ചത്വരത്തില്‍ എത്തിയ കേന്ദ്രമന്ത്രിക്ക് വേലായുധ സ്വാമിയുടെ ഛായാചിത്രവും ഓടില്‍ നിര്‍മ്മിച്ച വേലും നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. ബാരിക്കേഡുകള്‍ക്ക് അപ്പുറം നിന്ന പ്രവര്‍ത്തകരോട് റോഡ് ഷോയില്‍ പങ്കുചേരാന്‍ അദ്ദേഹം ആംഗ്യം കാട്ടിയത് അണികളില്‍ വലിയ ആവേശം പകര്‍ന്നു.

ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗ്ഗമാണ് ഹരിപ്പാട് ടൗണില്‍ എത്തിയത്. ഗാന്ധി ചത്വരം മുതല്‍ നഗരസഭാ ഓഫീസ് പരിസരം വരെ നീണ്ട ആവേശകരമായ റോഡ് ഷോയ്‌ക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. അവിടെ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. കേരളത്തിലെ രാഷ്‌ട്രീയ ചക്രവാളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു എന്നതിന്റെ വിളംബരമായിരുന്നു ഹരിപ്പാട് ദൃശ്യമായ ഈ ജനമുന്നേറ്റം. പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.

Tags: Amith shaElectionBJP
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies