സിനിമയിലെ തര്‍ക്കം പരാതിയാക്കി മാറ്റി; കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച് രഞ്ജിത്ത്; ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിനിമയിലെ തര്‍ക്കം പരാതിയാക്കി മാറ്റി; കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച് രഞ്ജിത്ത്; ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 01:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്നും സംവിധായകന്‍ രഞ്ജിത്ത് കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. എന്നാല്‍ പ്രതി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

പരാതിക്കാരിയായ നടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്ന ഷൂട്ടിങ് സെറ്റില്‍ വച്ച് ഇത്തരമൊരു സംഭവം നടക്കില്ലെന്നും സംഭവത്തിന് രണ്ട് മാസത്തിന് ശേഷം പരാതി നല്‍കിയത് ദുരൂഹമാണെന്നും അദ്ദേഹം വാദിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും ജയിലില്‍ തുടരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വരെ തന്നെ തടവില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് രഞ്ജിത്ത് കൃത്യമായി മരുന്നുകള്‍ കഴിക്കാനോ ചോദ്യങ്ങളോട് പ്രതികരിക്കാനോ തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ കണ്ടെത്താന്‍ പ്രതി സഹായിക്കുന്നില്ല. അതിനാല്‍ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡി അത്യാവശ്യമാണ്. സംഭവദിവസം രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

ജനുവരി 30-ന് ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വച്ച് അതിക്രമം നടന്നെന്നാണ് നടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ടെന്നാണ് പോലീസ് പറയുന്നത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ തുടരുകയാണ്. രഞ്ജിത്തിനെ ഇതിനോടകം ലൊക്കേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ ഉച്ചയ്‌ക്ക് ശേഷമുള്ള സെഷനില്‍ ജാമ്യത്തിന്‍മേലുള്ള അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രോസിക്യൂഷന്‍ ഉന്നയിച്ച ‘നിസ്സഹകരണം’ എന്ന വാദത്തെ പ്രതിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. നീതിപീഠത്തിന്റെ തീരുമാനം സിനിമ മേഖലയിലും ചര്‍ച്ചയാകുകയാണ്.

Tags: RENJITHactress molested case
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies