ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പരിശോധിക്കുന്നതും തുക അനുവദിക്കുന്നതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ കൈവശമുള്ളവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ‘ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നു.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലുള്ള ക്ലെയിം നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ‘ഓട്ടോ-അഡ്ജുഡിക്കേഷന്‍ ഹാക്കത്തോണ്‍’ സംഘടിപ്പിക്കുന്നത്. ക്ലെയിമുകള്‍ വേഗത്തിലും സുതാര്യമായും തീര്‍പ്പാക്കുന്നത് ആശുപത്രികള്‍ക്കും ഗുണഭോക്താക്കള്‍ക്കും പദ്ധതിയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.വലിയ തോതിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൃത്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വികസിപ്പിക്കുക. മെയ് 8, 9 തീയതികളില്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ച് ഓഫ്ലൈന്‍ ആയിട്ടാണ് മത്സരം.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. മെഡിക്കല്‍ കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്ലെയിം പരിശോധന ഓട്ടോമേറ്റഡ് ആക്കുന്നതിലൂടെ പ്രോസസിംഗ് സമയം ഗണ്യമായി കുറയ്‌ക്കാനും മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മാനുഷികമായ ഇടപെടലുകള്‍ വഴി ക്ലെയിമുകള്‍ പരിശോധിക്കുന്നത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആരോഗ്യരംഗത്ത് സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഹാക്കത്തോണിന്റെ ഭാഗമായി നടക്കും. എന്‍.എച്ച്.എ സി.ഇ.ഒ ഡോ. സുനില്‍ കുമാര്‍ ബന്‍വാള്‍, പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യ നയരൂപീകരണ വിദഗ്ധരെയും സാങ്കേതിക വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Tags: central governmentayushman bharath claimai help
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies