സെല്‍ഫി എടുക്കാന്‍ നേരം കണ്ടത് ഡിസ്‌പ്ലേ പോയ ഫോണ്‍; പുത്തന്‍ മൊബൈല്‍ സമ്മാനമായി നല്‍കി സഞ്ജു സാംസണ്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെല്‍ഫി എടുക്കാന്‍ നേരം കണ്ടത് ഡിസ്‌പ്ലേ പോയ ഫോണ്‍; പുത്തന്‍ മൊബൈല്‍ സമ്മാനമായി നല്‍കി സഞ്ജു സാംസണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 02:01 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മൈതാനത്തേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സെല്‍ഫി എടുക്കാന്‍ ചെന്ന ആരാധകന്റെ കൈയ്യിലിരുന്ന തകര്‍ന്ന ഫോണ്‍ കണ്ട സഞ്ജു, തന്റെ കാറില്‍ നിന്നും പുതിയൊരു മൊബൈല്‍ ഫോണ്‍ എടുത്തു നല്‍കി ആരാധകനെ ഞെട്ടിച്ചു. കടമ്പഴിപ്പുറം പുഞ്ചപ്പാടം സ്വദേശിയും വിക്കറ്റ് കീപ്പറുമായ ടി. ശബരീഷാണ് സഞ്ജുവിന്റെ സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു സഞ്ജു. കടമ്പഴിപ്പുറം പുഞ്ചപ്പാടം ബസ് സ്റ്റോപ്പിന് സമീപം സഞ്ജുവിന്റെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട ശബരീഷ്, താരത്തിനടുത്തേക്ക് ചെന്ന് സെല്‍ഫി ചോദിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേ തകര്‍ന്നിരിക്കുന്നത് സഞ്ജുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആ ഫോണില്‍ പകര്‍ത്തിയ ചിത്രത്തിന് വ്യക്തതയുമില്ലായിരുന്നു.

ഉടന്‍ തന്നെ തന്റെ റേഞ്ച് റോവര്‍ കാറിന്റെ ഡിക്കി തുറന്ന സഞ്ജു, പുതിയൊരു മൊബൈല്‍ ഫോണ്‍ ശബരീഷിന് നേരെ നീട്ടി. ‘ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’ എന്ന് പറഞ്ഞ സഞ്ജു, നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നല്‍കിയാണ് മടങ്ങിയത്. താന്‍ ഏറെ ആരാധിക്കുന്ന താരം നല്‍കിയ പുതിയ ഫോണിലാണ് ശബരീഷ് പിന്നീട് സഞ്ജുവിനൊപ്പമുള്ള സെല്‍ഫി പകര്‍ത്തിയത്.

യാത്രയ്‌ക്കിടയില്‍ കുട്ടുപാതയിലെ ഒരു കടയില്‍ ലഘുഭക്ഷണം വാങ്ങാനും സഞ്ജു സമയം കണ്ടെത്തി. കടയുടമ ഗോവിന്ദരാജ് ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ സമ്മതിച്ച താരം, അയല്‍പക്കത്തെ കുട്ടികള്‍ ഓടിയെത്തുന്നത് വരെ കാത്തുനിന്നു. കുട്ടികളായ നിദ്യ, നേഹ എന്നിവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത ശേഷമാണ് താരം യാത്ര തുടര്‍ന്നത്. സമീപത്തെ ചായക്കടയില്‍ കയറി ചായ കുടിക്കാനും താരം മറന്നില്ല.

ഐപിഎല്‍ മത്സരങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സഞ്ജു പാലക്കാട് വഴി യാത്ര ചെയ്തത്. ഗ്രൗണ്ടിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പോലെ തന്നെ സഞ്ജുവിന്റെ ഈ വലിയ മനസ്സും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Tags: sanju samsonMobile Phonefangifted
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies