തിരുവനന്തപുരം: പത്തനംതിട്ടയിൽ സാരി നൽകി സാധ്വീനിക്കാൻ സിപിഎം ശ്രമം. വീണ ജോർജിന്റെ മണ്ഡലമായ ആറന്മുളയുടെ ഭാഗമായ പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ആശാവർക്കർമാർക്കും, അംഗൻവാടി ജീവനക്കാർക്കും ആണ് സാരി വിതരണം ചെയ്തത്. വീണ ജോർജിന് വോട്ട് നൽകണമെന്നാണ് അഭ്യർത്ഥനയോടെയാണ് സാരി നൽകിയത്. വോട്ടർമാർക്ക് നൽകിയ സാരിയുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.















