സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനവ് ബിജെപിക്ക് കരുത്താകും; കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു: എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയില്‍; പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്ത്രീ വോട്ടര്‍മാരുടെ വര്‍ധനവ് ബിജെപിക്ക് കരുത്താകും; കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നു: എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയില്‍; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കത്വയില്‍ സംഘടിപ്പിച്ച വിപുലമായ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിലവിലുള്ള രാഷ്‌ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ബിജെപി കരുത്ത് തെളിയിക്കുന്ന കാഴ്ചയാണ് വോട്ടിംഗ് ശതമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ശതമാനം മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കേരളത്തില്‍ വലിയ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത് ബിജെപിക്ക് ഗുണകരമാകും. ‘സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ എവിടെയൊക്കെ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ, അവിടെയെല്ലാം ബിജെപി വന്‍ വിജയം കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ബൂത്തുകളിലെ ഈ വലിയ പങ്കാളിത്തം,’ പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന രാഷ്‌ട്രീയ ശക്തികളായ എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണെന്ന് മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുമുന്നണികള്‍ക്കും വിജയമുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പരാജയം ഭയക്കുകയാണ്. കൃത്യമായ ഭൂരിപക്ഷം അവകാശപ്പെടാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. പരമ്പരാഗതമായി മാറി മാറി ഭരിക്കുന്ന രീതിയില്‍ നിന്ന് മാറി, വികസനത്തിന് വോട്ട് ചെയ്യുന്ന ഒരു ജനത കേരളത്തില്‍ വളര്‍ന്നുവരുന്നു. ബംഗാളിലെ റാലിക്കിടെ കേരളത്തിലെ സാഹചര്യം വിശദീകരിച്ച മോദി, ബിജെപി വിരുദ്ധ കക്ഷികള്‍ ജനവിശ്വാസം നഷ്ടപ്പെട്ടവരാണെന്നും കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ സ്ഥിതിയും കേരളത്തിന് സമാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ബംഗാള്‍ ജനത തയ്യാറെടുത്ത് കഴിഞ്ഞു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പശ്ചിമ ബംഗാളിലും കേരളത്തിലും ബിജെപിയുടെ സ്വാധീനം നിര്‍ണ്ണായകമായി മാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഫലം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

Tags: Narendra ModiBJPkerala electiongain kerala
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies