തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തെ തുടർന്ന് വിവാദ സ്ഥാപനമായി മാറിയ അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മത വിവേചനവും ഉണ്ടെന്ന് ആക്ഷേപം. റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി കൊടുത്ത കോളേജ് വിഷുവിന് അവധി നല്‍കിയില്ല.
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ ദന്തല്‍ കോളജില്‍ കടുത്ത മതവിവചേനമുണ്ടെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു. ഈസ്റ്ററിനായി നാലുദിവസം അവധി നല്‍കി. റംസാന് രണ്ട് ദിവസവും. എന്നാല്‍ ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തിയും നും 15 ന് വിഷുവും ആണ്. രണ്ട് ദിവസവും സര്‍ക്കാര്‍ അവധിയാണ്.എന്നാല്‍ അവധിക്കായി വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയപ്പോള്‍ അവധി നല്‍കാന്‍ മാനേജ്മെന്റ് തയാറായില്ല.
രേഖാമൂലം അവധി ആവശ്യവുമായി എത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തി തിരികെ അയച്ചു. വിഷുവിനും സംക്രാന്തിക്കുമൊന്നും അവധി നല്‍കാനാകില്ലെന്നും അധിക്ഷേപിച്ചു. അതേസമയം നിധിന്‍രാജിന്റെ മരണത്തിന് പിന്നാലെ കോളേജിന് അവധി നല്‍കി. ഇനി വ്യാഴാഴ്ച കോളജില്‍ എത്തിയാല്‍ മതിയെന്നാണ് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരിക്കുന്നത്.
മാത്രമല്ല ഹാഷിം അലിയെന്ന മറ്റൊരു അധ്യാപകന്‍ മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് വിവചേനം കാണിക്കുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുട്ടികളുടെ മതം നോക്കിയാണ് ഇന്റേണല്‍മാര്‍ക്കും പ്രതികരണവും. ക്ലാസില്‍പോലും മതം പറഞ്ഞ് അധിക്ഷേപിക്കുന്ന ഇയാള്‍, പെണ്‍കുട്ടികളെപോലും ക്രൂരമായി മതംപറഞ്ഞ് തരംതിരിക്കും. കൂട്ടുകൂടുന്നത് പോലും പരസ്യമായി വിലക്കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.















