വിഷുപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി നഗരം; തെരുവുകളില്‍ വന്‍ ജനത്തിരക്ക്; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിഷുപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി നഗരം; തെരുവുകളില്‍ വന്‍ ജനത്തിരക്ക്; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കണിക്കൊന്നയും കൈനീട്ടവുമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ജനജീവിതം തിരക്കിലമര്‍ന്നു. അവസാന നിമിഷത്തെ ഷോപ്പിംഗിനായി തെരുവിലിറങ്ങിയവരും അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്നവരും ചേര്‍ന്നതോടെ നഗരത്തിലെ പ്രധാന പാതകളെല്ലാം വാഹനങ്ങളാല്‍ നിറഞ്ഞു. കനത്ത ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസ് പെടാപ്പാട് പെടുകയാണ്.

നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളായ ബ്രോഡ്വേ, എം.ജി റോഡ് എന്നിവിടങ്ങളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്കാണ്. ഇടപ്പള്ളിയിലെയും മറ്റും വന്‍കിട മാളുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ ദൃശ്യമാണ്. പാലാരിവട്ടം, വൈറ്റില തുടങ്ങിയ ജംങ്ഷനുകളിലും വിഷു വിപണി സജീവമായതോടെ കാല്‍നടയാത്ര പോലും ദുഷ്‌കരമായി. നഗരത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ ബാഹുല്യം ദേശീയപാതകളെ നിശ്ചലമാക്കിയിട്ടുണ്ട്.

ഇടപ്പള്ളി മുതല്‍ ആലുവയും കടന്ന് അങ്കമാലി വരെ വടക്കന്‍ കേരളത്തിലേക്ക് പോകുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ആലുവ മണപ്പുറം, കെ.എസ്.ആര്‍.ടി.സി പരിസരം എന്നിവിടങ്ങളില്‍ കനത്ത ബ്ലോക്കാണ് ഉള്ളത്. വൈറ്റില – കുണ്ടന്നൂര്‍ മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. അരൂര്‍ ഭാഗത്തുനിന്ന് നഗരത്തിലേക്കും തിരക്കുണ്ടെങ്കിലും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടില്ല. സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴി തൃപ്പൂണിത്തുറ ഭാഗത്തേക്കും പേട്ട-സ്റ്റാച്യൂ ജംങ്ഷനിലും ഷോപ്പിംഗ് തിരക്ക് മൂലം യാത്ര തടസ്സപ്പെടുന്നു.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെയ്നര്‍ റോഡ്, വരാപ്പുഴ പാലം, പറവൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ട്രാഫിക് സിഗ്‌നലുകളില്‍ മിനിറ്റുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് ഡ്രൈവര്‍മാര്‍. രാത്രി വൈകിയും തിരക്ക് തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.

Tags: KochiVishutraffic block
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies