ബംഗാള്‍ വിഭജിക്കില്ല; ഗൂര്‍ഖാ പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം: അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാള്‍ വിഭജിക്കില്ല; ഗൂര്‍ഖാ പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 09:34 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വിഭജിക്കാതെ തന്നെ ഗൂര്‍ഖാ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ ദിനാജ്പൂരിലെ ഗംഗാരാംപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന രൂപീകരണത്തെ പിന്തുണച്ചിരുന്ന ബംഗാള്‍ ബിജെപി നേതാക്കളുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റമാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

‘ഡാര്‍ജിലിംഗിലെ എന്റെ ഗൂര്‍ഖാ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്, ബിജെപി അധികാരത്തില്‍ വന്നാല്‍ മലയോര മേഖലയില്‍ ഒരു ഇക്കോ അഡ്വഞ്ചര്‍ ഹബ്ബ് വികസിപ്പിക്കുമെന്ന് മാത്രമല്ല, സംസ്ഥാനം വിഭജിക്കാതെ തന്നെ ഗൂര്‍ഖാ പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം കാണുകയും ചെയ്യും,’ ഷാ പറഞ്ഞു. ഗൂര്‍ഖാലാന്‍ഡ് ബിജെപിയുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. ഉത്തര ബംഗാളിന്റെ വികസനത്തിനായി ബിജെപി ലക്ഷ്യമിടുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

മേഖലയില്‍ നാല് വ്യവസായ പാര്‍ക്കുകള്‍, ഒരു സെമി കണ്ടക്ടര്‍ ഫാക്ടറി, നാല് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍ എന്നിവ സ്ഥാപിക്കും. രണ്ട് മാസത്തിനുള്ളില്‍ ഉത്തര ബംഗാളില്‍ എയിംസിന്റെ നിര്‍മ്മാണം ആരംഭിക്കും. കൂടാതെ 600 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രിയും നിര്‍മ്മിക്കും. തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കും. ഗൂര്‍ഖാ സ്വത്വം അംഗീകരിക്കുമെന്നും രാജ്ബംശി ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും ബിജെപി പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

അഴിമതിയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അമിത് ഷാ രൂക്ഷമായി പരിഹസിച്ചു. പ്രളയ ആശ്വാസത്തിനായി കേന്ദ്രം നല്‍കിയ 100 കോടി രൂപ തൃണമൂല്‍ നേതാക്കള്‍ പോക്കറ്റിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ അഴിമതികള്‍ക്കും ബിജെപി സര്‍ക്കാര്‍ കണക്കുചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹുമയൂണ്‍ കബീറിനെ പുറത്താക്കിയ മമത ബാനര്‍ജിയുടെ നടപടി വെറും രാഷ്‌ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളെ കബളിപ്പിക്കാനാണ് മമത കബീറിനെ പുറത്താക്കിയത്. കബീറിലൂടെ അവര്‍ ബാബറി മസ്ജിദ് പണിയാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ഒരു ബാബറി മസ്ജിദും നിര്‍മ്മിക്കാന്‍ അനുവദിക്കില്ല,’ ഷാ പ്രഖ്യാപിച്ചു. വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Tags: Amith shabengal election
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies