നിതിന്റെ മരണം: ലോണ്‍ ആപ്പ് വാദങ്ങള്‍ തള്ളി കുടുംബം; സ്വാശ്രയ കോളേജുകളുടെ നിയന്ത്രണത്തില്‍ സര്‍വകലാശാലാ ഇടപെടല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിതിന്റെ മരണം: ലോണ്‍ ആപ്പ് വാദങ്ങള്‍ തള്ളി കുടുംബം; സ്വാശ്രയ കോളേജുകളുടെ നിയന്ത്രണത്തില്‍ സര്‍വകലാശാലാ ഇടപെടല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 09:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ വിയോഗത്തില്‍ കോളേജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണം ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്നാണെന്ന പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് നിതിന്റെ സഹോദരി നിഖിത ആരോപിച്ചു. ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത് ജീവനൊടുക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്ന് സഹോദരി വ്യക്തമാക്കുന്നു. ഒരു അധ്യാപികയുടെ ഫോണ്‍ നമ്പര്‍ നിതിന്‍ ഉപയോഗിച്ചെന്ന വാദം തെറ്റാണ്. അധ്യാപികയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാകാനാണ് സാധ്യത.

കോളേജിലെ സിക്ക് റൂമില്‍ മാസങ്ങളോളം ഒറ്റപ്പെട്ടപ്പോഴും നിതിന്‍ തളര്‍ന്നിരുന്നില്ല. അവനെ മാനസികമായി തളര്‍ത്തി ‘കൊന്നതാണ്’ എന്ന് കുടുംബം വിശ്വസിക്കുന്നു. സഹോദരിയുടെ ഫോണിലേക്കും സമാനമായ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഡി.ജി.പി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും സഹോദരീ ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാലഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വി.സി. മോഹനന്‍ കുന്നുമ്മല്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

ലെഫ്റ്റനന്റ് ജനറല്‍ അജിത് ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സമിതി കോളേജിലെ വീഴ്ചകള്‍ പരിശോധിക്കും. മാനേജ്മെന്റിനോ അധ്യാപകര്‍ക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കും. നിതിന്റെ മരണം സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളെ സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് വലിയ വീഴ്ചയാണെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ആന്റി റാഗിങ് സെല്‍, പരാതി പരിഹാര സെല്‍, എസ്.സി-എസ്.ടി സെല്‍ എന്നിവ മിക്കയിടത്തും കടലാസില്‍ മാത്രമാണ്. 2021-ലെ സ്വാശ്രയ നിയമം നടപ്പാക്കുന്നതില്‍ സര്‍വകലാശാലകള്‍ കാണിക്കുന്ന അനാസ്ഥയും വിമര്‍ശിക്കപ്പെടുന്നു. അധ്യാപകര്‍ മാനേജ്മെന്റിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ത്ഥി യൂണിയനുകളുടെ അഭാവവുമാണ് പലപ്പോഴും ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് നയിക്കുന്നത്.

Tags: investigationloan appnithin raj death
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies