​"ഇനി നീയിത് കുടിക്ക്"; പ്രണയപ്പകയിൽ കണ്ണ് മങ്ങി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി പിടിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​”ഇനി നീയിത് കുടിക്ക്”; പ്രണയപ്പകയിൽ കണ്ണ് മങ്ങി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 03:00 pm IST
Facebook
Twitter
WhatsAppTelegram

​ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ ആസിഡ് ആക്രമണം. പ്രണയിച്ച പുരുഷൻ മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള വിദ്വേഷത്തെത്തുടർന്ന് യുവതി അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 21-കാരിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ​സംഭവവുമായി ബന്ധപ്പെട്ട് 26-കാരിയായ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 19-ന് നടക്കാനിരുന്ന പെൺകുട്ടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്.
​
പ്രതിയുടെയും ഇരയുടെയും കുടുംബങ്ങൾ വർഷങ്ങളായി അടുത്ത സൗഹൃദത്തിലായിരുന്നു. ആക്രമണം നടത്തിയ യുവതി ഈ വീട്ടിലെ പതിവ് സന്ദർശകയായിരുന്നു. കൃത്യം നടന്ന ചൊവ്വാഴ്ച രാവിലെയും ഈ യുവതി പെൺകുട്ടിയുടെ വീട്ടിലെത്തി എല്ലാവർക്കുമൊപ്പം പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുക്കാനുണ്ടെന്നും കയ്യിൽ മയിലാഞ്ചി ഇട്ടു നൽകണമെന്നും ആവശ്യപ്പെട്ട് പ്രതി വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടി മയിലാഞ്ചി ഇട്ടു കൊടുക്കുന്നതിനിടെ, ബാഗിലിരുന്ന സിപ്പറിൽ നിന്ന് എനർജി ഡ്രിങ്ക് കുടിക്കുകയാണെന്ന് പ്രതി പറയുകയും, തൊട്ടുപിന്നാലെ മറ്റൊരു സിപ്പർ എടുത്ത് ഇതിൽ നാരങ്ങാവെള്ളമാണെന്ന് വ്യാജേന പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. “ഇനി നീയിത് കുടിക്ക്” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.

​പെൺകുട്ടിയുടെ പ്രതിശ്രുത വരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും അയാൾ മറ്റൊരു വിവാഹം കഴിക്കുന്നത് തനിക്ക് സഹിക്കാനായില്ലെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്യുന്ന യുവാവുമായുള്ള പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം.

Tags: Delhiacid attack
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies