പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഹല്‍ഗാം ഭീകരാക്രമണം: മാസ്റ്റര്‍മൈന്‍ഡ് പാകിസ്താനിലെന്ന് തെളിവുകള്‍; സാജിദ് ജാട്ടിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്തി; പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 04:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി പുതിയ വെളിപ്പെടുത്തല്‍. ലഷ്‌കര്‍-ഇ-തൊയ്ബ, അതിന്റെ നിഴല്‍ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നിവയുടെ കമാന്‍ഡറായ സാജിദ് ജാട്ടിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകളും ദൃശ്യങ്ങളും ലഭിച്ചത്.

സാജിദ് ജാട്ട് എന്നറിയപ്പെടുന്ന ഭീകരന്റെ യഥാര്‍ത്ഥ പേര് ഹബീബുള്ള തബസ്സും എന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെയ്ഫുള്ള സാജിദ്, ഹബീബുള്ള തബസ്സും, ‘സലിം ലംഗ്ഡ’ തുടങ്ങി നിരവധി അപരനാമങ്ങളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സുരക്ഷാ സേനയുമായുള്ള മുന്‍പത്തെ ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റതിനാലാണ് ഇയാള്‍ക്ക് സലിം ലംഗ്ഡ എന്ന പേര് ലഭിച്ചത്. പിടിയിലാകാതിരിക്കാന്‍ ഇയാള്‍ തന്റെ ശാരീരിക രൂപത്തിലും താമസസ്ഥലത്തും നിരന്തരം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭീകരവാദിയുടെ പാകിസ്താന്‍ പൗരത്വ കാര്‍ഡ്, പാകിസ്താനിലെ കസൂര്‍ ജില്ലയിലുള്ള ഇയാളുടെ വീടിന്റെ ദൃശ്യങ്ങള്‍, റാവല്‍പിണ്ടിയിലെ സേഫ് ഹൗസില്‍ ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എന്നിവ അന്വേഷണസംഘം പുറത്തുവിട്ടു. 1976 മാര്‍ച്ച് 23നാണ് ഇയാളുടെ ജനനം. പാകിസ്താനിലെ കസൂര്‍ ജില്ലയിലുള്ള പട്ടോക്കി തെഹ്സിലിലെ ഭോയ് അസല്‍ ഗ്രാമമാണ് സ്വദേശം. മുഹമ്മദ് റഫീഖാണ് പിതാവ്.

ഐഎസ്‌ഐയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇസ്ലാമാബാദിലെ ജി-6 സെക്ടര്‍ ഉള്‍പ്പെടെയുള്ള അതിസുരക്ഷിത മേഖലകളില്‍ ഇയാള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2025 ഏപ്രില്‍ 22-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണം നടന്നത്. പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ അതിക്രമിച്ചു കയറിയ 4-5 ഭീകരര്‍ വിനോദസഞ്ചാരികളുടെ മതം ചോദിച്ചറിഞ്ഞ ശേഷം വെടിവെക്കുകയായിരുന്നു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക തൊഴിലാളിയും ഉള്‍പ്പെടെ 26 പേര്‍ അന്ന് കൊല്ലപ്പെട്ടു.

ആക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സൈനിക നീക്കത്തില്‍ പാക് ബൂല്‍ കശ്മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും 100-ലധികം ഭീകരരെ വധിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാ ഭീകരരെയും 2025 ജൂലൈയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സംയുക്ത സൈനിക നീക്കത്തിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹബീബുള്ള തബസ്സും ആണ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ കൂടുതല്‍ ശക്തമായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഈ പുതിയ തെളിവുകള്‍ വഴിയൊരുക്കും.

Tags: PakisthanPahalgam attackmain mastermind
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies