തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്ക്കും; മുന്നറിയിപ്പുമായി അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്‌ക്കും; മുന്നറിയിപ്പുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 02:31 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്‌ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തൃണമൂലിലെ എല്ലാ ഗുണ്ടകളും ചെവി തുറന്ന് കേട്ടോളൂ – മെയ് 5ന് ശേഷം ഏതെങ്കിലും പൗരനെ നിങ്ങള്‍ ഉപദ്രവിച്ചാല്‍, നിങ്ങളെ തലകീഴായി നിര്‍ത്തി ഞങ്ങള്‍ നേരെയാക്കും. നിങ്ങളുടെ ക്ഷേമമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മലയോര മേഖലയിലെ ജനങ്ങളെ തൊടാന്‍ നില്‍ക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ അഴിക്കുള്ളിലാകും,’ അമിത് ഷാ പറഞ്ഞു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി വന്‍ പ്രഖ്യാപനങ്ങളാണ് അമിത് ഷാ നടത്തിയത്. ബംഗാളിലെ എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും അക്കൗണ്ടുകളിലേക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ സഹായധനം ഉറപ്പാക്കും. തേയിലത്തോട്ടങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കും. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം (പട്ടയം) നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ വേതനം 500 രൂപയിലധികം വര്‍ദ്ധിപ്പിക്കും.

ഡാര്‍ജിലിംഗിലെ ഗൂര്‍ഖാ ജനതയുടെ പ്രശ്‌നങ്ങളില്‍ മമത സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗൂര്‍ഖാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച മൂന്ന് പ്രധാന യോഗങ്ങളിലും മമതയുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല. എന്നാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ മമതയെ ആശ്രയിക്കുന്നില്ലെന്നും, ബിജെപി അധികാരത്തില്‍ വന്നാലുടന്‍ ഗൂര്‍ഖകളുടെ മനസ്സ് അറിഞ്ഞുള്ള ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ബജറ്റില്‍ മുസ്ലീം വിഭാഗത്തിന് നല്‍കുന്ന പരിഗണന ഗോത്രവര്‍ഗക്കാര്‍ക്കും വടക്കന്‍ ബംഗാളിനും നല്‍കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. ‘ഗോത്രവര്‍ഗ വികസനത്തിനും വടക്കന്‍ ബംഗാളിനുമായി മമത സര്‍ക്കാര്‍ നീക്കിവെച്ചത് 2000 കോടി രൂപയാണ്. എന്നാല്‍ മദ്രസകള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി 5700 കോടിയിലധികം രൂപയാണ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മമത സര്‍ക്കാര്‍ പരാജയമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.

സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ ബംഗാളിനാകെ നാണക്കേടാണെന്നും, ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ ബലാത്സംഗം പ്രതികളെയും കണ്ടെത്തി ജയിലിലടയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപിയും തൃണമൂലും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടം ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

Tags: Amith shabengal electionthrinamul congress
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies