പുലർച്ചെ 4 മണി മുതൽ ക്യൂ നിന്നു, 8 മണിക്ക് മടക്കി അയച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികളുടെ കണ്ണീരും പ്രതിഷേധവും!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുലർച്ചെ 4 മണി മുതൽ ക്യൂ നിന്നു, 8 മണിക്ക് മടക്കി അയച്ചു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികളുടെ കണ്ണീരും പ്രതിഷേധവും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2026, 11:29 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളുടെയും ബന്ധുക്കളുടെയും വൻ പ്രതിഷേധം. കാർഡിയോളജി ഒ.പിക്ക് മുന്നിലാണ് ടോക്കൺ തീർന്നുവെന്ന കാരണത്താൽ വിദഗ്‌ദ്ധ ചികിത്സ തേടിയെത്തിയ പാവപ്പെട്ട രോഗികളെ തിരിച്ചയച്ചത്.
​
ദിവസവും കേവലം 150 ടോക്കണുകൾ മാത്രമാണ് കാർഡിയോളജി ഒ.പിയിൽ നൽകുന്നത്. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ബുക്കിംഗ് വഴി മുൻകൂട്ടി തീരുന്നതിനാൽ നേരിട്ടെത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരേയൊരു ഡോക്ടർ മാത്രമാണ് ഒ.പിയിൽ ഉള്ളത്. പുലർച്ചെ 4 മണി മുതൽ ക്യൂ നിന്ന രോഗികളെ പോലും പരിഗണിക്കാതെ 8 മണിയോടെ ടോക്കൺ തീർന്നുവെന്ന് അധികൃതർ അറിയിച്ചു. കൗണ്ടറുകൾ തുറന്ന് അരമണിക്കൂറിനുള്ളിലാണ് ഈ അറിയിപ്പുണ്ടായത്. അടുത്ത ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള രോഗികൾ വരെ ടോക്കൺ ലഭിക്കാത്തവരിൽ ഉൾപ്പെടുന്നു. ഹൃദ്രോഗ വിഭാഗത്തിൽ നിന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇവരുടെ സർജറി നടത്താൻ സാധിക്കില്ല. ഹൃദയത്തിൽ ബ്ലോക്ക് ഉള്ളവരും നിത്യരോഗികളും ഇതോടെ ആശങ്കയിലായി.

​പ്രതിഷേധം ശക്തമായതോടെ രോഗികൾ പരാതിയുമായി ആർ.എം.ഒയെ കാണാൻ നിർദ്ദേശിച്ചെങ്കിലും ആ സമയത്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന് രോഗികൾ ആരോപിച്ചു. ഹൃദ്രോഗികളെ പരിശോധിക്കാൻ സൗകര്യമില്ലെന്നും പകരം മെഡിസിൻ വിഭാഗം ഡോക്ടറെ കാണാനുമാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരായ ഞങ്ങൾ എങ്ങനെയാണ് ഓൺലൈൻ ബുക്കിംഗ് നടത്തുക? എന്നാണ് സാധാരണകാരായ രോ​ഗികളുടെ ചോദ്യം.

തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഹൃദ്രോഗികൾക്കായി മതിയായ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Tags: thiruvanthapuramgeneral hospital
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies