യാസിൻ മാലികിന് ഭീകരരുമായും പാക് ഭരണകൂടവുമായും ബന്ധം; സമാധാന ചർച്ചകളിൽ പങ്കുവഹിച്ചെന്നത് പച്ചക്കളം; വിഘടനവാദിക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻ.ഐ.എ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാസിൻ മാലികിന് ഭീകരരുമായും പാക് ഭരണകൂടവുമായും ബന്ധം; സമാധാന ചർച്ചകളിൽ പങ്കുവഹിച്ചെന്നത് പച്ചക്കളം; വിഘടനവാദിക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2026, 02:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട വിഘടനവാദി നേതാവ് യാസിൻ മാലിക്, പാകിസ്താൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്തുക എന്ന വിഘടനവാദ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് മാലിക് ഈ ബന്ധങ്ങൾ ഉപയോഗിച്ചതെന്നും എൻ.ഐ.എ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി, പ്രസിഡന്റ്, സെനറ്റർമാർ, വിവിധ പ്രവിശ്യകളിലെ മുഖ്യമന്ത്രിമാർ എന്നിവരുമായി മാലിക് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്കും കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കും ഈ സ്വാധീനം ഇയാൾ ഉപയോഗിച്ചു.

മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി തനിക്ക് സമാധാന ചർച്ചകളിൽ പങ്കാളിത്തമുണ്ടായിരുന്നുവെന്ന മാലിക്കിന്റെ വാദം എൻ.ഐ.എ തള്ളി. ഇത്തരം അവകാശവാദങ്ങൾ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളുടെ തീവ്രത കുറയ്‌ക്കുന്നില്ലെന്നും കേസിൽ അവ പ്രസക്തമല്ലെന്നും ഏജൻസി കോടതിയിൽ പറഞ്ഞു.

ലഷ്കർ-ഇ-ത്വയ്യിബ സ്ഥാപകൻ ഹാഫിസ് സയീ​ദ് , ഹിസ്ബുൾ മുജാഹിദീൻ തലവൻ സയീദ് സലാഹുദ്ദീൻ തുടങ്ങിയ ഭീകരവാദികളുമായി മാലിക്കിന് വ്യക്തമായ ബന്ധമുണ്ടായിരുന്നു. കശ്മീർ താഴ്വരയിൽ കല്ലേറുകൾക്കും പ്രതിഷേധങ്ങൾക്കും ആസൂത്രിതമായി നേതൃത്വം നൽകിയത് മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എൽ.എഫ് ആണ്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക്കിന് വധശിക്ഷ തന്നെ നൽകണമെന്ന് എൻ.ഐ.എ ശക്തമായി വാദിച്ചു.

കേസ് പരിഗണിച്ച ജസ്റ്റിസ് നവിൻ ചൗള അധ്യക്ഷനായ ബെഞ്ച് വിഷയം ജൂലൈ 21-ലേക്ക് മാറ്റി വെച്ചു. തീഹാർ ജയിലിൽ കഴിയുന്ന യാസിൻ മാലിക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരായത്. ഇതൊരു ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ കേസാണെന്ന് എൻ.ഐ.എ വാദിച്ചു. കേവലം ഒരു വ്യക്തിക്കെതിരെയുള്ള കുറ്റകൃത്യമല്ല, മറിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് നേരെയുള്ള ആക്രമണമായതിനാൽ മാലിക്കിന് വധശിക്ഷ തന്നെ നൽകണമെന്നാണ് എൻ.ഐ.എയുടെ ഉറച്ച നിലപാട്.

Tags: NIAYASIN MALIK
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies