കൊച്ചി: കനത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു. എറണാകുളം പഴങ്ങനാട്ടാണ് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചത് . സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
അതേസമയം, സംസ്ഥാനത്ത് എമ്പാടും ഉയര്‍ന്ന താപനില തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നു നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.















