റേഷന്‍ അഴിമതി: ബംഗാളില്‍ വീണ്ടും ഇ.ഡി നടപടി; 9 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ്; 10,000 കോടിയുടെ രൂപയുടെ കൊള്ള പിടിച്ചെടുത്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റേഷന്‍ അഴിമതി: ബംഗാളില്‍ വീണ്ടും ഇ.ഡി നടപടി; 9 കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ്; 10,000 കോടിയുടെ രൂപയുടെ കൊള്ള പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 02:05 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തെ പിടിച്ചുലച്ച റേഷന്‍ അഴിമതിക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശനിയാഴ്ച പുലര്‍ച്ചെയോടെ കൊല്‍ക്കത്ത, ഹബ്ര, ബര്‍ദ്വാന്‍ എന്നിവിടങ്ങളിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജന്‍സി മിന്നല്‍ പരിശോധന നടത്തിയത്.

റേഷന്‍ ഗോതമ്പ് കരിഞ്ചന്തയിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വിതരണക്കാരെയും കയറ്റുമതിക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പ്രധാനമായും താഴെ പറയുന്ന വ്യക്തികളുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. നിരഞ്ജന്‍ ചന്ദ്ര സാഹ, സുശാന്ത സാഹ (സാഗര്‍ എന്റര്‍പ്രൈസസ്), സമീര്‍ കുമാര്‍ ചന്ദ്ര, പാര്‍ത്ഥ സാഹ (ആദര്‍ശ ഇന്റര്‍നാഷണല്‍) എന്നീ വ്യക്തികളുടെ വസതിയിലാണ് പരിശോധന നടന്നത്.

2020-ല്‍ ബസിര്‍ഹട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇ.ഡി അന്വേഷണത്തിന്റെ അടിസ്ഥാനം. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട ഗോതമ്പ്, ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ വന്‍കിട മില്ലുകളിലേക്കും വിദേശത്തേക്കും മറിച്ചുവിറ്റുവെന്നാണ് കണ്ടെത്തല്‍. ഏകദേശം 10,000 കോടി രൂപയുടെ പണം തട്ടിപ്പ് ഈ ഇടപാടിലൂടെ നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.

‘റേഷന്‍ മാഫിയകള്‍ വഴി സമാഹരിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് ഒഴുകിയത് എന്നതിലാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.’ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ നിലവില്‍ ഈ കേസില്‍ ജയിലിലാണ്. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന റെയ്ഡുകളില്‍ 1.05 കോടി രൂപ പണമായും 1.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

ഗൊജാദംഗ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണറുടെ പരാതിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്ന ഈ കേസില്‍ വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.

Tags: bengaled raidration fraud
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies