നീതി ആയോഗില്‍ മാറ്റം; അശോക് ലാഹിരി വൈസ് ചെയര്‍മാന്‍; ഗോബര്‍ദ്ധന്‍ ദാസ് അംഗം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീതി ആയോഗില്‍ മാറ്റം; അശോക് ലാഹിരി വൈസ് ചെയര്‍മാന്‍; ഗോബര്‍ദ്ധന്‍ ദാസ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 06:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ തിങ്ക് ടാങ്ക് ആയ നീതി ആയോഗിന്റെ തലപ്പത്തേക്ക് പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ എത്തുന്നു. മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരിയെ നീതി ആയോഗ് വൈസ് ചെയര്‍മാനായും ഐസര്‍ ഭോപ്പാല്‍ ഡയറക്ടര്‍ പ്രൊഫ. ഗോബര്‍ദ്ധന്‍ ദാസിനെ അംഗമായും നിയമിക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗില്‍ രണ്ടാമത്തെ പ്രധാന പദവിയാണ് അശോക് ലാഹിരിയുടേത്.

നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതമുള്ള അശോക് ലാഹിരി ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും 15-ാം ധനകാര്യ കമ്മീഷന്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് ബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്. നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് അദ്ദേഹം.

ഐസര്‍ ഭോപ്പാല്‍ ഡയറക്ടറായ ഗോബര്‍ദ്ധന്‍ ദാസ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ശാസ്ത്രജ്ഞനാണ്. ഇമ്മ്യൂണോളജി, പകര്‍ച്ചവ്യാധികള്‍ എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിശ്വപ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ജീവിതകഥ ഏറെ പ്രചോദനാത്മകമാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു ദളിത് അഭയാര്‍ത്ഥി കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ദാരിദ്ര്യം മൂലം തെരുവുവിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ചാണ് അദ്ദേഹം ഉന്നത വിജയങ്ങള്‍ കരസ്ഥമാക്കിയത്.

ബംഗാളിലെ കലാപങ്ങളില്‍ തന്റെ കുടുംബത്തിലെ 17 അംഗങ്ങളെ ഇദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ജെഎന്‍യുവില്‍ പ്രൊഫസറായിരുന്ന ഇദ്ദേഹം അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഗവേഷണം നടത്തിയ ശേഷം മാതൃരാജ്യത്തെ സേവിക്കാന്‍ മടങ്ങിയെത്തുകയായിരുന്നു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പുറത്തുവന്ന ഈ നിയമനങ്ങള്‍ രാഷ്‌ട്രീയമായും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ബംഗാളിന്റെ ബൗദ്ധിക പാരമ്പര്യവും വികസന സ്വപ്‌നങ്ങളും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ നിയമനങ്ങള്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇവരുടെ ഔദ്യോഗിക നിയമന ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങും.

Tags: niti ayogMemberEconomist Ashok Lahirivice-chairmanGobardhan Das
Share
Tweet
SendShare

More News from this section

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

Latest News

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies