കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളം മിൽമയ്‌ക്ക് സമീപം നിയന്ത്രണം വിട്ട മിനി ടെമ്പോ വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. വണ്ടി ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു.
വാഹനത്തിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.















