പവര്‍കട്ട് ഒഴിവാക്കാന്‍ രാത്രി നിയന്ത്രണം: വൈദ്യുതി ഉപഭോഗത്തില്‍ കേരളം റെക്കോര്‍ഡിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പവര്‍കട്ട് ഒഴിവാക്കാന്‍ രാത്രി നിയന്ത്രണം: വൈദ്യുതി ഉപഭോഗത്തില്‍ കേരളം റെക്കോര്‍ഡിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 06:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്ന വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംവേനലില്‍ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, രാത്രികാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയങ്ങളിലാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഏപ്രില്‍ 18-ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. അന്ന് രാത്രി പീക്ക് സമയത്തെ ആവശ്യകത 6033 മെഗാവാട്ടായിരുന്നത് ഏപ്രില്‍ 23-ഓടെ 6195 മെഗാവാട്ടായി ഉയര്‍ന്നു. പുറത്തുനിന്നുള്ള വൈദ്യുതിയും ആഭ്യന്തര ഉല്‍പ്പാദനവും പരമാവധി പ്രയോജനപ്പെടുത്തിയിട്ടും പലയിടങ്ങളിലും അമിതഭാരം മൂലം വോള്‍ട്ടേജ് കുറവും പ്രാദേശിക തടസ്സങ്ങളും നേരിടുന്നുണ്ട്.

അപ്രതീക്ഷിതമായ ലോഡ് ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 11 മണി വരെ വാഷിംഗ് മെഷീന്‍, മിക്സി, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, പമ്പ് സെറ്റ് തുടങ്ങിയ വൈദ്യുതി അധികം വേണ്ട ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നവര്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ ക്ലിപ്തപ്പെടുത്തുന്നത് ഊര്‍ജ്ജ ലാഭത്തിന് സഹായിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമുള്ള സമയത്തേക്ക് മാറ്റുക. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫാക്കി വൈദ്യുതി ബില്ലും ഊര്‍ജ്ജ പ്രതിസന്ധിയും കുറയ്‌ക്കാന്‍ പങ്കാളികളാവുക. വരാനിരിക്കുന്ന കടുത്ത വേനല്‍ ദിനങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണം അത്യാവശ്യമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിതരണ ശൃംഖല തകരാറിലാകുമെന്നും ഇത് വലിയ പവര്‍കട്ടിലേക്ക് നയിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags: KSEBrecord usage
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies