നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 03:36 pm IST
FacebookTwitterWhatsAppTelegram

നെടുംകണ്ടം: കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന കുഴിയില്‍ കണ്ടെത്തി. പച്ചടി സ്വദേശികളായ മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഇവരെക്കുറിച്ച് വിവരമില്ലായിരുന്നു. മേരിക്കുട്ടിയെയും സഹോദരന്‍ റെജിയെയും ഫോണില്‍ പോലും ലഭിക്കാത്തതിനെത്തുടര്‍ന്ന് മകള്‍ സിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീട്ടുപറമ്പില്‍ സംശയാസ്പദമായ രീതിയില്‍ മണ്ണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ (പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം നല്‍കൂ എന്ന് പോലീസ് അറിയിച്ചു. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജി നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മേരിക്കുട്ടിയും രണ്ട് മക്കളും ഒരേ വീട്ടിലായിരുന്നു താമസം. ഇവര്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വഴക്കിനിടെ സജി അമ്മയെയും സഹോദരനെയും വകവരുത്തി മൃതദേഹങ്ങള്‍ തെളിവ് നശിപ്പിക്കാനായി കുഴിച്ചുമൂടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒളിവില്‍ പോയ സജിയെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണവും കൃത്യം നടന്ന രീതിയും വ്യക്തമാകൂ. കേസ് അത്യന്തം ഗൗരവകരമാണ്. ഒളിവില്‍ പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags: PolicemotherIdukkiSONFound Deadinvestigating
ShareTweetSendShare

More News from this section

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

Latest News

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies