റീല്‍സിനായി 'സര്‍ക്കസ്'; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റീല്‍സിനായി ‘സര്‍ക്കസ്’; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 09:49 pm IST
Facebook
Twitter
WhatsAppTelegram

മേപ്പയ്യൂര്‍: പൊതുനിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഡംബര കാറുകളില്‍ അപകടകരമായ രീതിയില്‍ ‘റോഡ് ഷോ’ നടത്തിയ വിവാഹസംഘത്തിന് എതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ വാഹനങ്ങളും നാളെ രാവിലെ ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് അഞ്ചോളം ആഡംബര വാഹനങ്ങള്‍ അണിനിരത്തി ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിക്കുന്നതിനായി വാഹനങ്ങളുടെ വിന്‍ഡോയിലൂടെ പകുതിയോളം ശരീരം പുറത്തിട്ടും, കാറിന് മുകളില്‍ ഇരുന്നും യുവാക്കള്‍ യാത്ര ചെയ്തത്. നിരയായി നീങ്ങിയ വാഹനങ്ങള്‍ കാരണം മറ്റ് യാത്രക്കാര്‍ക്ക് വലിയ തോതില്‍ ഗതാഗത തടസ്സം നേരിട്ടു.

വരനും സംഘവും സഞ്ചരിച്ച വാഹനത്തിന് മുന്നിലായിരുന്നു ഈ അഭ്യാസ പ്രകടനങ്ങള്‍. വാഹനങ്ങളുടെ നമ്പര്‍ സഹിതം നാട്ടുകാര്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഗതാഗത നിയമങ്ങളുടെ നഗ്‌നമായ ലംഘനം നടന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാളെ വാഹനങ്ങള്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് എം.വി.ഡി അറിയിച്ചു.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യവും പരിഗണനയിലാണ്. റീല്‍സ് ചിത്രീകരണത്തിനായി വാടകയ്‌ക്കെടുത്ത ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ച് ഗ്രാമീണ റോഡുകളില്‍ അഭ്യാസങ്ങള്‍ നടത്തുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും തീരുമാനം.

Tags: casemvdRoad ShowLuxury car
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies