പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 02:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് ‘ഇന്റര്‍നാഷണല്‍ ടെററിസം’ (അന്താരാഷ്‌ട്ര ഭീകരവാദം) എന്ന മറ്റൊരു ‘ഐടി’യുടെ പ്രഭവകേന്ദ്രമായാണെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടന്ന എഎന്‍ഐ നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റ് 2.0-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ രാജ്യത്തിന്റെ പുതിയ സൈനിക നയത്തിന്റെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സൈനിക ശേഷി കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷന്‍ നിര്‍ത്തിയത്. അത് ഇന്ത്യയുടെ സ്വന്തം തീരുമാനമായിരുന്നു. ആവശ്യമെങ്കില്‍ ദീര്‍ഘകാല യുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ച് ഒരൊറ്റ പദ്ധതിക്ക് കീഴില്‍ അണിനിരന്നത് ഇന്ത്യയുടെ സംയോജിത സൈനിക ശക്തിയുടെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തിനിടെ ഇന്ത്യയ്‌ക്ക് നേരെ ആണവാക്രമണ ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ അത് വെറും വീണ്‍വാക്കാണെന്ന് ഇന്ത്യയ്‌ക്ക് അറിയാമായിരുന്നുവെന്നും സിംഗ് വെളിപ്പെടുത്തി. ഭീകരവാദത്തിന് പ്രവര്‍ത്തനപരമായ വശം മാത്രമല്ല, പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ മാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഭീകരവാദത്തിന്റെ യഥാര്‍ത്ഥ ഐപി അഡ്രസ്സ് അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ വേരുകളിലാണ്. അതിനെ പരിപോഷിപ്പിക്കുന്ന രാഷ്‌ട്രീയ സംരക്ഷണം തകര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ വിനാശകരമായ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നത് അവര്‍ക്ക് കവചമൊരുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേവലം നയതന്ത്ര പ്രസ്താവനകളില്‍ ഒതുങ്ങുന്ന പഴയ സമീപനം ഇന്ത്യ അവസാനിപ്പിച്ചുവെന്നും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ നീക്കം. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ ഒന്‍പത് പ്രധാന ഭീകരതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും ഷെല്ലാക്രമണങ്ങളിലൂടെയും തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലാഹോറിലെയും ഗുജ്റന്‍വാലയിലെയും റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇന്ത്യ ശക്തമായ മറുപടി നല്‍കി.

നാല് ദിവസത്തെ സംഘര്‍ഷത്തിനൊടുവില്‍ പാകിസ്ഥാന്‍ ഡിജിഎംഒ ഇന്ത്യയുമായി ബന്ധപ്പെടുകയും മെയ് 10-ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്.

Tags: rajnath singhPakisthan
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies