ബെംഗളൂരുവില്‍ പ്രളയം; 'ബുക്ക് വേം' വായനശാലയില്‍ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരുവില്‍ പ്രളയം; ‘ബുക്ക് വേം’ വായനശാലയില്‍ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 06:59 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വായനക്കാരുടെ പ്രിയപ്പെട്ട ഇടമായ ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ ‘ബുക്ക് വേം’ പുസ്തകശാലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കടയ്‌ക്കുള്ളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വില്‍പനയ്‌ക്കായി വച്ചിരുന്ന അയ്യായിരത്തോളം പുസ്തകങ്ങളാണ് ഉപയോഗശൂന്യമായത്. വേനലവധി സീസണ്‍ പ്രമാണിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എത്തിച്ച പുതിയ പുസ്തകങ്ങളാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്ന് ഉടമ കൃഷ്ണ പറഞ്ഞു. പുസ്തകങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നതും കടയുടെ പരിസരത്ത് ആലിപ്പഴം വീണുകിടക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വായനക്കാരുടെ കണ്ണ് നിറയ്‌ക്കുന്നതാണ്.

ഓയില്‍ പേപ്പറില്‍ അച്ചടിച്ച ആസ്റ്ററിക്‌സ്, ഒബലിക്‌സ് തുടങ്ങിയ ജനപ്രിയ ചിത്രകഥാ പുസ്തകങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. കടലാസിന്റെ ഗുണമേന്മയിലെ മാറ്റം കാരണം വെള്ളം നനഞ്ഞാല്‍ പുസ്തകങ്ങള്‍ വേഗത്തില്‍ ഒട്ടിപ്പോകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ഭാഗികമായി മാത്രം നനഞ്ഞ പുസ്തകങ്ങള്‍ ഉണക്കിയെടുത്ത് വായനക്കാര്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് നല്‍കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുസ്തകശാലയുടെ അവസ്ഥ അറിഞ്ഞതോടെ വായനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റില്‍ പ്രളയമുണ്ടായപ്പോള്‍ നടത്തിയ ‘വെറ്റ് ബുക്ക് ഫെയര്‍’ മാതൃകയില്‍ നനഞ്ഞ പുസ്തകങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നിരവധിപ്പേര്‍ അറിയിച്ചു. ‘പുസ്തകങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും അവ വാങ്ങാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ പുസ്തകശാലയുടെ തിരിച്ചുവരവിന് വായനക്കാരുടെ പിന്തുണ ഉണ്ടാകും.’ – സമൂഹമാധ്യമങ്ങളിലെ ഒരു കുറിപ്പ്. തങ്ങളുടെ പ്രിയപ്പെട്ട പുസ്തകശാലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സന്നദ്ധരായി ആയിരക്കണക്കിന് വായനക്കാര്‍ എത്തിയത് ഉടമയ്‌ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ നനഞ്ഞ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ബുക്ക് വേമില്‍ നടക്കുമെന്നാണ് സൂചന.

Tags: libraryFLOODbangalore
ShareTweetSendShare

More News from this section

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

Latest News

ബ്രിട്ടനില്‍ ട്രെയിന്‍ ദുരന്തം; രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 90 പേര്‍ക്ക് പരിക്ക്

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies