നഴ്‌സിങ് വിദ്യാർഥി ആദിത്യന്റെ മരണം: അധ്യാപകന്റെ അധിക്ഷേപമെന്ന് കുടുംബം; മരണത്തിൽ ദുരൂഹത ​
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഴ്‌സിങ് വിദ്യാർഥി ആദിത്യന്റെ മരണം: അധ്യാപകന്റെ അധിക്ഷേപമെന്ന് കുടുംബം; മരണത്തിൽ ദുരൂഹത ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 10:05 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബെംഗളൂരുവിലെ ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കോളജിലെ അധ്യാപകൻ പരസ്യമായി അപമാനിച്ചതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്ന് ആദിത്യന്റെ അച്ഛൻ എസ്. പ്രദീപ് കുമാർ ആരോപിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

​കോളജിലെ ക്ലാസ് റെപ്രസന്റേറ്റീവ് കൂടിയായിരുന്ന ആദിത്യനെ, സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് അപമാനിച്ചിരുന്നുവെന്ന് പ്രദീപ് കുമാർ വെളിപ്പെടുത്തി. ലഹരി ഉപയോഗിക്കുന്ന ചില വിദ്യാർഥികൾക്കൊപ്പം ആദിത്യനും ഉണ്ടെന്ന് ആരോപിച്ചായിരുന്നു.

​ബുധനാഴ്ച രാവിലെ കോളജിലേക്ക് പോകുന്നില്ലെന്ന് ആദിത്യൻ റൂമിലുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി വരുന്നുണ്ടെന്ന് അറിയിച്ചു. ഉച്ചയോടെ ജിം ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് ഒരു വിദ്യാർഥി ജനാലയിലൂടെ നോക്കിയപ്പോഴാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മലയാളി വിദ്യാർഥികൾക്കൊപ്പമാണ് ആദിത്യൻ താമസിച്ചിരുന്നത്.

​സംഭവത്തിൽ ഹെബാഗോടി പോലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യന്റെ അച്ഛനും ബന്ധുക്കളും വ്യാഴാഴ്ച പുലർച്ചയോടെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കണമെന്നും അധ്യാപകന്റെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അരുവിക്കര കളത്തുകാൽ ഗവ. എൽപി സ്‌കൂളിന് സമീപം പാണ്ടിയോട് കുന്നിൽ വീട്ടിൽ പ്രദീപ് കുമാറിന്റെ മകനാണ് ആദിത്യൻ.

Tags: Benguluruaruvikara19 year sucide
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies