ബുദ്ധപൂര്‍ണിമ ആഘോഷം: വിശുദ്ധ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് തുടക്കം കുറിക്കാന്‍ അമിത് ഷാ ലഡാക്കിലെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുദ്ധപൂര്‍ണിമ ആഘോഷം: വിശുദ്ധ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് തുടക്കം കുറിക്കാന്‍ അമിത് ഷാ ലഡാക്കിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 03:10 pm IST
Facebook
Twitter
WhatsAppTelegram

ലേ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിലെത്തി. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളോടനുബന്ധിച്ച് ഗൗതമ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ആദ്യ അന്താരാഷ്‌ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ലേ വിമാനത്താവളത്തില്‍ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കി. ഉത്തര്‍പ്രദേശിലെ പിപ്രഹ്വയില്‍ നിന്ന് കണ്ടെത്തിയ ബുദ്ധന്റെ പവിത്രമായ തിരുശേഷിപ്പുകളാണ് ലഡാക്കില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്.

തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയ്‌ക്കകത്ത് ഇവ മറ്റൊരു സ്ഥലത്തേക്ക് ദര്‍ശനത്തിനായി കൊണ്ടുപോകുന്നത് ഇതാദ്യമായാണ്. മെയ് 2 മുതല്‍ 10 വരെ ലേയിലെ ജിവെത്സലില്‍ പൊതുദര്‍ശനം ഉണ്ടാക്കുക. പിന്നീട് മെയ് 11, 12 എന്നീ തീയതികളില്‍ സാന്‍സ്‌കറിലും, മെയ് 13, 14 തീയതികളില്‍ ലേയിലെ ധര്‍മ്മ സെന്ററിലും പ്രദര്‍ശനം ഉണ്ടായിരിക്കും. ആത്മീയ ചടങ്ങുകള്‍ക്ക് പുറമെ ലഡാക്കിന്റെ വികസനവും സുരക്ഷയും സംബന്ധിച്ച ചര്‍ച്ചകളും ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.

കാര്‍ഗിലില്‍ പ്രതിദിനം 10,000 ലിറ്റര്‍ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനം അദ്ദേഹം ഓണ്‍ലൈനായി നിര്‍വഹിക്കും. കൂടാതെ, പ്രാദേശിക പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടത്തണമെന്ന് ലേ അപെക്‌സ് ബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ലഡാക്കിന് സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, പ്രത്യേക പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നുണ്ട്.

കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും ഈ ആവശ്യങ്ങളില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. ലഡാക്കിന്റെ സാംസ്‌കാരികവും തന്ത്രപ്രധാനവുമായ പ്രാധാന്യം വിളിച്ചോതുന്നതാണ് ആഭ്യന്തര മന്ത്രിയുടെ ഈ സന്ദര്‍ശനം. ഭരണപരമായ അവലോകനത്തിനൊപ്പം ആത്മീയമായ ഔന്നത്യവും ഈ സന്ദര്‍ശനത്തിന് മാറ്റു കൂട്ടുന്നു.

Tags: Amith shavisitle ladakh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies