കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; ജാഗ്രത വേണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; ജാഗ്രത വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 08:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ വേനല്‍ചൂടിന് ആശ്വാസമായി വ്യാപകമായ വേനല്‍മഴ എത്തുന്നു. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ എട്ട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍. മറ്റു ജില്ലകളിലും മിതമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലയിലും, തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴയുടെ വരവോടെ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പാലക്കാട് 37.9 ഡിഗ്രി, കൊല്ലം 38ഡിഗ്രി എന്നിങ്ങനെയാണ് പകല്‍ സമയത്തെ താപനില. എങ്കിലും ഉച്ചസമയങ്ങളില്‍ ചൂട് കഠിനമായി തന്നെ തുടരുന്നു.

മഴയുടെ വാര്‍ത്തകള്‍ക്കിടയിലും ആശങ്കയുയര്‍ത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ആണ്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സൂര്യരശ്മികളുടെ തീവ്രത അപകടകരമായ അളവില്‍ രേഖപ്പെടുത്തി. അമിതമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സൂര്യാതപം, ചര്‍മ്മരോഗങ്ങള്‍, കണ്ണിന് അസുഖങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകും. വെയിലത്ത് ജോലി ചെയ്യുന്നവരും പുറത്തിറങ്ങുന്നവരും മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരും മലയോര മേഖലയിലുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശം ഉണ്ട്.

Tags: yellow alertMonsoon rain
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies