ബംഗാള്‍ തിരഞ്ഞെടുപ്പ്: 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മിതമയ പോളിംഗ്; ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാള്‍ തിരഞ്ഞെടുപ്പ്: 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മിതമയ പോളിംഗ്; ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 10:44 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം താഴെ പറയുന്ന ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്.

ഒന്‍പത് മണി വരെയുള്ള പോളിങ് കണക്ക് എടുക്കുമ്പോള്‍ മഗ്രാഹത്ത് പശ്ചിമ്മില്‍ 16.68% രേഖപ്പെടുത്തിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബറില്‍ 15.83% പോളിംങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുനര്‍വോട്ടെടുപ്പ് പുരോഗമിക്കവെ ഡയമണ്ട് ഹാര്‍ബറിലെ റോയ്‌നഗര്‍ പ്രൈമറി സ്‌കൂളിലെ (ബൂത്ത് നമ്പര്‍ 243) വോട്ടിംഗ് മെഷീന്‍ തകരാറിലായത് വോട്ടര്‍മാരെ വലച്ചു. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പ് ദീര്‍ഘനേരം തടസ്സപ്പെട്ടു.

ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ ഇവിഎം മെഷീനുകളില്‍ കൃത്രിമം കാണിച്ചതായും ബിജെപി അനുകൂല ബട്ടണുകള്‍ ടേപ്പ് ഒട്ടിച്ച് മറച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും അമിത് മാളവ്യയും സ്വാഗതം ചെയ്തു. എന്നാല്‍ കൂടുതല്‍ ബൂത്തുകളില്‍ പുനര്‍വോട്ടെടുപ്പ് വേണമെന്നാണ് ഇവരുടെ ആവശ്യം.

ഡയമണ്ട് ഹാര്‍ബറിലെ ഫാള്‍ട്ട ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വോട്ടര്‍മാരെ തൃണമൂല്‍ ഗുണ്ടകള്‍ തടഞ്ഞതായി അമിത് മാളവ്യ ആരോപിച്ചു. ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് പുനര്‍വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാഗ്ദ ജൂനിയര്‍ ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. ഏപ്രില്‍ 23, 29 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം മെയ് 4 ചൊവ്വാഴ്ച പുറത്തുവരും.

Tags: bengalrepolling
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies