തൃണമൂലിനും മമതയ്ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി, ഹര്‍ജി തള്ളി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂലിനും മമതയ്‌ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി, ഹര്‍ജി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 12:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കമ്മീഷന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേന്ദ്ര ജീവനക്കാരെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കമ്മീഷന്റെയും നിലപാടിന് നിയമസാധുത ലഭിച്ചു. കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ തള്ളിയ ഹര്‍ജിയുമായാണ് ടിഎംസി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ വാദങ്ങള്‍ കേട്ട കോടതി കേന്ദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വോട്ടെണ്ണല്‍ മേല്‍നോട്ടത്തിന് സംസ്ഥാന ജീവനക്കാരെപ്പോലെ തന്നെ കേന്ദ്ര ജീവനക്കാരെയും നിയമിക്കാമെന്ന് വ്യവസ്ഥകളില്‍ വ്യക്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതില്‍ ചട്ടലംഘനമില്ല. ഈ വിഷയത്തില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയോ പുതിയ ഉത്തരവുകളുടെയോ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രസക്തമായ സര്‍ക്കുലറുകള്‍ കൃത്യമായി പാലിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് ഉറപ്പ് നല്‍കി.

തുടക്കത്തില്‍ കേന്ദ്ര ജീവനക്കാരുടെ നിയമനത്തെ ശക്തമായി എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ്, കോടതിയുടെ കര്‍ശന നിലപാട് കണ്ടതോടെ വാദങ്ങളില്‍ അയവ് വരുത്തി. ഓരോ വോട്ടെണ്ണല്‍ മേശയിലും കുറഞ്ഞത് ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനെങ്കിലും വേണമെന്ന നിസ്സാരമായ ആവശ്യത്തിലേക്ക് ടിഎംസിക്ക് മാറേണ്ടി വന്നു. കമ്മീഷന്റെ ഉദ്ദേശ്യങ്ങളെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്‌തെങ്കിലും, നിലവിലുള്ള നിയമങ്ങള്‍ ഉദ്ധരിച്ച് കോടതി അവയെല്ലാം തള്ളിക്കളയുകയായിരുന്നു.

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പുറമെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍ വരുന്നതില്‍ തെറ്റില്ലെന്ന് കോടതി ആവര്‍ത്തിച്ചു. വോട്ടെണ്ണലിന് തൊട്ടുമുമ്പ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഈ വിധി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ടിഎംസിയുടെ പ്രചാരണങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. കേന്ദ്ര ജീവനക്കാരുടെ സാന്നിധ്യം വോട്ടെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിനാണ് ഇതോടെ കരുത്തേറിയിരിക്കുന്നത്.

Tags: Supreme Courtmamatha banerjeethrinamul congress
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies