പള്ളി പെരുന്നാളിനിടെ സംഘർഷം; യാക്കോബായ-ഓർത്തഡോക്സ് വീണ്ടും സഭാ തർക്കം : കുരുമുളക് സ്പ്രേ പ്രയോഗം, വൈദികനടക്കം ആറ് പേർക്ക് പരിക്ക്
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പള്ളി പെരുന്നാളിനിടെ സംഘർഷം; യാക്കോബായ-ഓർത്തഡോക്സ് വീണ്ടും സഭാ തർക്കം : കുരുമുളക് സ്പ്രേ പ്രയോഗം, വൈദികനടക്കം ആറ് പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 01:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിലാണ് സംഭവം. ഇതിനിടയിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചിരുന്നു. ഇതാണ് പരിക്കിന് കാരണമായതെന്നാണ് യാക്കോബായ വിഭാ​ഗത്തി​ന്റെ വാ‌​ദം. യാക്കോബായ വിഭാഗത്തിലെ നാല് പേരെയും ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

ഓർത്തഡോക്സ് സഭയ്‌ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ഇത്തവണ പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾ നടന്നത്. ഗീവർഗീസ് സഹദായുടെ പെരുന്നാളിനിടെ ഓർത്തഡോക്സ് വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാമും എത്തിയത് യാക്കോബായ വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് തർക്കത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

വികാരിക്കു മാത്രമാണ് ചടങ്ങുകൾ നടത്താനുള്ള അവകാശം എന്ന് ചൂണ്ടിക്കാണിച്ച് യാക്കോബായ വിഭാഗം ഫാ. എബിനെ തടഞ്ഞിരുന്നു. അതേസമയം, സഭയ്‌ക്ക് ലഭിക്കുന്ന വീത സമയങ്ങളിൽ ഒന്നിലധികം വൈദികരെ പ്രവേശിപ്പിക്കുന്നത് പതിവാണെന്ന് ഓർത്തഡോക്സ് വിഭാഗവും വാദിച്ചു. ഇതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. നേരത്തെ തന്നെ പള്ളിയിൽ തർക്കാവസ്ഥ നിലനിന്നിരുന്നതിനാൽ ഇവിടെ പൊലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് ഇടപെടലിനെ തുടർന്ന് പള്ളിയിലെ പ്രാർഥനകൾ പൂർത്തിയാക്കാൻ സാധിച്ചു. പള്ളിയിൽ 15 ദിവസം വീതം ഇരു വിഭാഗത്തിനും ശുശ്രൂഷകൾ നടത്താനുള്ള സാഹചര്യം ഒരുക്കികഴിഞ്ഞു.

Tags: Kochi
ShareTweetSendShare

More News from this section

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം തമിഴ്‌നാട്ടില്‍ തുടരുന്നു”; മുന്നറിയിപ്പുമായി ഡോ. ടി.പി. സെന്‍കുമാര്‍

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

‘കടക്കെണിക്ക് മേല്‍ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമാര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies