തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തിനു പിന്നാലെ കെ മുരളീധരനെ കാണാൻ കെ സുധാകരൻ പിഎംജി യിലെ മുരളീധരന്റെ ഓഫീസിൽ എത്തി. മുരളീധരനെ കാണാനെത്തിയതില്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
“വിഷയം പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുക. അല്ലാതെ മുരളീധരനും സുധാകരനുമല്ല. എന്നാല്‍, കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ അന്നത്തെ സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല” സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രണ്ടു മുൻ കെപിസിസി പ്രസിഡണ്ടുമാർ തമ്മിൽ കാണുന്നത് ആന കാര്യമാണോ എന്ന ചോദ്യമാണ് ഈ വിഷയത്തിൽ കെ മുരളീധരൻ ഉന്നയിച്ചത്. അത് ചർച്ചയാക്കേണ്ട കാര്യമുണ്ടോ എന്നും മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരാശയക്കുഴപ്പവുമില്ലെന്നും സെക്കന്റുകൾക്കുള്ളിൽ തീരുമാനിക്കും എന്നും കെ മുരളീധരൻ അവകാശപ്പെട്ടു. കാലതാമസം ഉണ്ടാവില്ലെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഫ്ലക്സ് നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അങ്ങനെയൊരു രീതി കോൺഗ്രസിലില്ലെന്നും മുരളീധരൻ പറഞ്ഞു.
ആരു മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മനസ്സിൽ ഒരു പേരുണ്ട് ;പറയേണ്ടടത്ത് പറയും എന്നാണ് മുരളീധരൻ പറഞ്ഞത്
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ്സില്‍ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരാഴ്ചയെങ്കിലും സമയം എടുക്കും എന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.
കേരളത്തിലെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം ചേരുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്.















