പാറയിടുക്കിൽ കുടുങ്ങിയത് 7 മണിക്കൂർ; അഗ്നിശമന സേനയുടെ 'ഹൈ-റിസ്ക്': പ്രശംസിച്ച് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാറയിടുക്കിൽ കുടുങ്ങിയത് 7 മണിക്കൂർ; അഗ്നിശമന സേനയുടെ ‘ഹൈ-റിസ്ക്’: പ്രശംസിച്ച് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 10:21 am IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഏഴു മണിക്കൂർ! ഒടുവിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 14-കാരനെ ഒഡിഷ അഗ്നിശമനസേന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. നയഗർ ജില്ലയിലെ കാനിപട വനത്തിലാണ് ഷിബ പ്രധാൻ എന്ന ബാലൻ അതിസാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെട്ടത്.

കാനിപട ഗ്രാമവാസിയായ ഷിബ പ്രധാൻ ഉപജീവനത്തിനായി വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. നടന്നുനീങ്ങുന്നതിനിടെ വഴുതി വീണ ബാലന്റെ തല കൂറ്റൻ പാറകൾക്കിടയിലുള്ള ഇടുങ്ങിയ വിടവിൽ കുടുങ്ങുകയായിരുന്നു. അനങ്ങാൻ പോലും കഴിയാത്ത രീതിയിൽ ശരീരം കുടുങ്ങിപ്പോയ കുട്ടി അഞ്ച് മണിക്കൂറോളം ആരും കാണാതെ അവിടെ കിടന്നു. പിന്നീട് ഇതുവഴി വന്ന നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.

വിവരമറിഞ്ഞ് ഓടഗാവ്, നയഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കല്ല് മാറ്റിയാൽ മുകളിലെ വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ടായിരുന്നു. കൂടാതെ പാമ്പുകളുടെ ശല്യവും ദുർഘടമായ വഴികളും ദൗത്യത്തിന് തടസ്സമായി. ഹൈഡ്രോളിക് ജാക്കുകളും അത്യാധുനിക യന്ത്രങ്ങളും ഉപയോഗിച്ച് പാറകൾക്കിടയിൽ കൃത്യമായ വിടവ് ഉണ്ടാക്കിയാണ് ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പരിക്കേൽക്കാതെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിലുടനീളം ബോധം നിലനിർത്താനായി രക്ഷാപ്രവർത്തകർ കുട്ടിയോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.

രക്ഷാപ്രവർത്തകരുടെ ധീരതയെ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രശംസിച്ചു. സേനാംഗങ്ങളുടെ അസാമാന്യമായ പ്രൊഫഷണലിസവും നിശ്ചയദാർഢ്യവുമാണ് ബാലന്റെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

Tags: rescue operation
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies