ഖാക്കി യൂണിഫോമും പോലീസ് ജീപ്പുകളും ഉപേക്ഷിച്ച് നിരീക്ഷണം; നാല് ദിവസത്തോളം രഹസ്യ നിരീക്ഷണം; ഒടുവില്‍ പോലീസ് വലയില്‍; നിദ ഖാനെ പോലീസ് പിടികൂടിയത് ഇങ്ങനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാക്കി യൂണിഫോമും പോലീസ് ജീപ്പുകളും ഉപേക്ഷിച്ച് നിരീക്ഷണം; നാല് ദിവസത്തോളം രഹസ്യ നിരീക്ഷണം; ഒടുവില്‍ പോലീസ് വലയില്‍; നിദ ഖാനെ പോലീസ് പിടികൂടിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 02:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന കേസില്‍ മുഖ്യപ്രതിയായ നിദ ഖാനെ നാടകീയ നീക്കങ്ങളിലൂടെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സംഭാജിനഗറിലെ നരേഗാവ് ഏരിയയിലുള്ള കൈസര്‍ കോളനിയില്‍ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. നിദ ഖാന്‍ ഒളിവിലാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഖാക്കി യൂണിഫോമും പോലീസ് ജീപ്പുകളും ഉപേക്ഷിച്ചാണ് പ്രത്യേക സംഘം നരേഗാവിലെത്തിയത്.

പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സാധാരണ വസ്ത്രം ധരിച്ച ഇരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന്-നാല് ദിവസമായി ആ പരിസരത്ത് രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പോലീസ് സംഘം താമസസ്ഥലം വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിദയ്‌ക്കൊപ്പം പിതാവ്, മാതാവ്, സഹോദരന്‍, അമ്മായി എന്നിവരും ആ സമയം വീട്ടിലുണ്ടായിരുന്നു.

2021 മുതല്‍ ടിസിഎസില്‍ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തിരുന്ന നിദ ഖാന്‍, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മതപരമായ പുസ്തകങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് അവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് കേസ്. ഏപ്രിലില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ടിസിഎസ് ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി താന്‍ ഗര്‍ഭിണിയാണെന്ന വാദം നിദ കോടതിയില്‍ ഉയര്‍ത്തിയെങ്കിലും കോടതി അത് തള്ളുകയും അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയും ചെയ്തു.

അര്‍ദ്ധരാത്രിയോടെ ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയ നിദയെ നാസിക് പോലീസ് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലിനായി നാസിക്കിലേക്ക് കൊണ്ടുപോയി. ഈ കേസില്‍ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് നിദ ഖാന്‍. ഓഫീസിലെ മറ്റ് ചില ജീവനക്കാര്‍ക്കും ഈ റാക്കറ്റില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: Policearrestednasik tata consultancynida khan
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies