ഡിജിറ്റലാവാന്‍ ഇന്ത്യന്‍ റെയില്‍വേയും; പഴയ റിസര്‍വേഷന്‍ സംവിധാനം ഇനി ഇല്ല; എഐ അധിഷ്ഠിതമായ പുതിയ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ; മാറ്റം ഓഗസ്റ്റ് മുതല്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റലാവാന്‍ ഇന്ത്യന്‍ റെയില്‍വേയും; പഴയ റിസര്‍വേഷന്‍ സംവിധാനം ഇനി ഇല്ല; എഐ അധിഷ്ഠിതമായ പുതിയ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ; മാറ്റം ഓഗസ്റ്റ് മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 03:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്ന വന്‍ സാങ്കേതിക വിപ്ലവത്തിന് ഓഗസ്റ്റ് മുതല്‍ തുടക്കമാകുന്നു. 1986 മുതല്‍ നിലവിലുള്ള പഴയ റിസര്‍വേഷന്‍ സംവിധാനത്തിന് വിട നല്‍കി, അത്യാധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പുതിയ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഈ പ്രഖ്യാപനമുണ്ടായത്.

2025-ല്‍ റെയില്‍വേ പുറത്തിറക്കിയ ‘റെയില്‍ വണ്‍’ സൂപ്പര്‍ ആപ്പിലൂടെയാണ് പുതിയ മാറ്റങ്ങള്‍ യാത്രക്കാരിലേക്ക് എത്തുന്നത്. ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിലെ സാങ്കേതിക തകരാറുകളും ഹാങ്ങിംഗും പരിഹരിക്കാന്‍ ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സിസ്റ്റം, വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫേം ആകാനുള്ള സാധ്യത 94 ശതമാനം കൃത്യതയോടെ മുന്‍കൂട്ടി പ്രവചിക്കും. നേരത്തെ ഇത് 53 ശതമാനം മാത്രമായിരുന്നു.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ക്യാന്‍സലേഷന്‍, പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എന്നിവയെല്ലാം ഇനി റെയില്‍ വണ്‍ ആപ്പിലൂടെ ലഭിക്കും. ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ്, കോച്ചുകളുടെ സ്ഥാനം, പ്ലാറ്റ്ഫോം നമ്പര്‍ എന്നിവയും പരാതികള്‍ നല്‍കാനുള്ള ‘റെയില്‍ മദദ്’ സംവിധാനവും ഇതില്‍ സംയോജിപ്പിച്ചിട്ടുണ്ട്. പുതിയ സിസ്റ്റം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ ബുക്കിംഗിലെ പരാജയങ്ങള്‍ ഒഴിവാകുകയും റീഫണ്ട് നടപടികള്‍ വേഗത്തിലാവുകയും ചെയ്യും.

നിലവില്‍ രാജ്യത്തെ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകളാണ് നിലവില്‍ ആപ്പ് വഴി ബുക്ക് ചെയ്യപ്പെടുന്നത്. ഇതിനോടകം മൂന്ന് കോടിയിലധികം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. പഴയ സംവിധാനത്തില്‍ നിന്ന് പുതിയതിലേക്ക് മാറുമ്പോള്‍ യാത്രക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അശ്വിനി വൈഷ്ണവ് കര്‍ശന നിര്‍ദ്ദേശം നല്‍കി. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്നീത് സിംഗ് ബിട്ടു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഓഗസ്റ്റ് മാസത്തോടെ പുതിയ സിസ്റ്റം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യന്‍ റെയില്‍വേ ലോകനിലവാരത്തിലുള്ള ഡിജിറ്റല്‍ സേവനത്തിലേക്ക് ചുവടുവെക്കും.

Tags: indian railwayRESERVATIONDigitalrailone
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies