2027 ലക്ഷ്യം വെച്ച് യോഗി; യുപിയില്‍ നാളെ മന്ത്രിസഭാ വിപുലീകരണം; ആറ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2027 ലക്ഷ്യം വെച്ച് യോഗി; യുപിയില്‍ നാളെ മന്ത്രിസഭാ വിപുലീകരണം; ആറ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 07:48 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക രാഷ്‌ട്രീയ നീക്കങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാളെ വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലുമായി ലഖ്നൗവിലെ ലോക് ഭവനില്‍ കൂടിക്കാഴ്ച നടത്തി. ആറ് പുതിയ മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.

നിലവിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ പരിഹരിക്കാനും വിവിധ ജാതി-പ്രാദേശിക വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുമാണ് ഈ വിപുലീകരണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. മുന്‍ യുപി ബിജെപി അധ്യക്ഷനും മൊറാദാബാദില്‍ നിന്നുള്ള പ്രമുഖ ജാട്ട് (ഒബിസി) നേതാവും ഭൂപേന്ദ്ര ചൗധരി, റായ്ബറേലിയിലെ ഊഞ്ചാഹാറില്‍ നിന്നുള്ള ബ്രാഹ്‌മണ നേതാവ് മനോജ് പാണ്ഡെ. സമാജ്വാദി പാര്‍ട്ടി വിട്ടാണ് ഇദ്ദേഹം ബിജെപിയുമായി അടുത്തത്.

കൗശാംബിയിലെ ചായല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ഒബിസി നേതാവുമായ പൂജ പാല്‍. ബിജ്നോറില്‍ നിന്നുള്ള ഗുര്‍ജര്‍ (ഒബിസി) വിഭാഗക്കാരനായ എംഎല്‍സിയായ അശോക് കടാരിയ. കൃഷ്ണ പാസ്വാന്‍ (ഖാഗ), സുരേഷ് പാസ്വാന്‍ (ജഗദീഷ്പൂര്‍): പാസ്വാന്‍ സമുദായത്തില്‍ നിന്നുള്ള ദളിത് പ്രതിനിധ്യം ഉറപ്പാക്കാന്‍ ഇവരെയും പരിഗണിക്കുന്നു. നിലവില്‍ 54 മന്ത്രിമാരാണ് യുപിയിലുള്ളത്. പരമാവധി 60 പേരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.

സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. 2017-ല്‍ അധികാരത്തിലെത്തിയ യോഗി സര്‍ക്കാര്‍ 2022-ല്‍ ചരിത്രം തിരുത്തിക്കൊണ്ടാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഭരണത്തിലേറിയത്. 403 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രമായി 255 എംഎല്‍എമാരുണ്ട്. അപ്‌നാ ദള്‍ (എസ്), നിഷാദ് പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെ ശക്തമായ നിലയിലാണ് എന്‍ഡിഎ.

എങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ശക്തമായ ഒരു സാമൂഹിക കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയാണ് ഈ മന്ത്രിസഭാ പുനഃസംഘടനയിലൂടെ യോഗി ആദിത്യനാഥിന്റെ ലക്ഷ്യം.

Tags: Cabinet Expansionyogi adhithyanathsix ministers
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies