പുരുളിയയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍; മരണം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ; കൊലപാതകം എന്ന് കുടുംബം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുളിയയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍; മരണം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ; കൊലപാതകം എന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 02:06 pm IST
Facebook
Twitter
WhatsAppTelegram

പുരുളിയ: പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഹബുലാല്‍ ഗോപ് (45) എന്ന നേതാവിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് രാഷ്‌ട്രീയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പുരുളിയ മഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനാലി ഗ്രാമത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ബെല്‍ഡി ഗ്രാമവാസിയായ ഹബുലാല്‍ ഗോപ് പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു.

പാര്‍ട്ടിയുടെ ‘ശക്തി കേന്ദ്ര പ്രമുഖ്’ ആയി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പ്രാദേശിക ബിജെപി നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ഇദ്ദേഹം. എന്നാല്‍ വെള്ളിയാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തില്‍ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഹബുലാല്‍ ഗോപിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലുള്ള വൈരാഗ്യം മൂലം ആരോ അദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ‘അദ്ദേഹം ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഇതൊരു ആസൂത്രിത കൊലപാതകമാണ്,’ ബന്ധുക്കള്‍ പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേതാവിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഇരമ്പി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കര്‍ശന നടപടി ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുരുളിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പശ്ചിമ ബംഗാളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍, ഈ സംഭവം രാഷ്‌ട്രീയ പോരിന് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

Tags: west bengalFound Deadbjp party worker
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies